|    Oct 18 Thu, 2018 3:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍മസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വനിതാ മാവോവാദി കൊല്ലപ്പെട്ടു

Published : 12th September 2017 | Posted By: fsq

 

ഫുല്‍ബാനി: ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍ മാവോവാദികളും കര്‍മസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു വനിതാ മാവോവാദി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേറ്റു. മില്‍സിയ സംരക്ഷണ വനാതിര്‍ത്തിയില്‍ ബലിഗുഡ പോലിസ് സ്‌റ്റേഷന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍. കലഹന്ദി-കണ്ഡമല്‍-ബോധ്-നയാഗ്ര ഡിവിഷനിലെ മാവോവാദി സംഘത്തില്‍ പെട്ടതാണ് മരിച്ച യുവതി. മാവോവാദികള്‍ സൈന്യത്തിനു നേരെ വെടിവയ്ക്കുകയായിരുന്നു. സേന തിരിച്ചടിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss