|    Nov 20 Tue, 2018 12:05 am
FLASH NEWS

കര്‍മനിരതനായ രാഷ്ട്രീയ നേതാവ് എന്‍ കെ എ ലത്തീഫിന് യാത്രാമൊഴി

Published : 4th August 2018 | Posted By: kasim kzm

മട്ടാഞ്ചേരി: കര്‍മനിരതനായ രാഷ്ട്രീയ നേതാവ് എന്‍ കെ എ ലത്തീഫിന് യാത്രാമൊഴി. വ്യാഴാഴ്ച്ച വൈകീട്ട് നാലിനാണ് എന്‍ കെ എ ലത്തീഫ് മരിച്ചത്. മരണവിവരം അറിഞ്ഞത് മുതല്‍ നൂറ് കണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. വെള്ളിയാഴ്ച്ച രാവിലെ കപ്പലണ്ടി മുക്ക് ഷാദിമഹലില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം പതിനൊന്നോടെ കപ്പലണ്ടി മുക്ക് പടിഞ്ഞാറേ പള്ളി കബര്‍സ്ഥാനില്‍ കബറടക്കി.
എന്‍ കെ ലത്തീഫിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ സാമൂഹ്യ രാഷ്ട്രീയ വിദ്യഭ്യാസ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എം എം മണി, എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ പി ടി തോമസ്, വി ഡി സതീശന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വി കെ ഇബ്രാഹിം കുഞ്ഞ്, ടി എ അഹമ്മദ് കബീര്‍, കെ ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, മേയര്‍ സൗമിനി ജെയിന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, കെ എം ഐ മേത്തര്‍, മുന്‍ എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ടി പി പീതാംബരന്‍ മാസ്റ്റര്‍, വി ജെ പൗലോസ്, ബെന്നി ബെഹന്നാന്‍, കെ ബാബു, സി എം ദിനേശ്മണി, മുന്‍ എംപിമാരായ കെ പി ധനപാലന്‍, എം എം ലോറന്‍സ് മുന്‍ മേയര്‍ ടോണി ചമ്മണി, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, സിപിഎം ജില്ലാ സെക്രട്ടറി സി എം മോഹനന്‍, ജസ്റ്റിസുമാരായ ടി കെ ഷംസുദീന്‍, എ എ റഹീം, സിനിമ സംവിധായകന്‍ സിദ്ദീക്ക് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഗാന്ധിയന്‍ ചിന്താധാരകളില്‍ അടിയുറച്ചു നിന്നു സാംസ്‌കാരിക ലോകത്തിനു വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ള വ്യക്തിത്വമായിരുന്നു എന്‍ കെ എ ലത്തീഫ്. കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, കെപിസിസി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ എഐസിസി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
1979 ല്‍ കൊച്ചി നഗരസഭ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വട്ടവും ചേര്‍ത്ത് 12 വര്‍ഷം നഗരസഭാംഗമായി സ്ഥാനമലങ്കരിച്ചു. എന്‍ കെ എയുടെ വിടവാങ്ങലോടെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച രാഷ്ട്രീയ നേതാവിനെയും സാംസ്‌കാരിക നായകനെയുമാണ് നഷ്ടമായത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss