|    Dec 11 Tue, 2018 9:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ത്താര്‍പൂര്‍ ഇടനാഴി ഫൗണ്ടേഷന്‍ ശിലയിടല്‍ ചടങ്ങില്‍ പാക് ക്ഷണം പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിയും രണ്ടു തട്ടില്‍

Published : 26th November 2018 | Posted By: kasim kzm

ചണ്ഡീഗഡ്: അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറത്ത് കര്‍ത്താപൂര്‍ ഇടനാഴി ഫൗണ്ടേഷന്റെ ശിലയിടല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള പാസിസ്താന്റെ ക്ഷണം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിരസിച്ചു. സംസ്ഥാനത്തെ ഭീകരാക്രമണങ്ങളിലും അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ സൈനികരെ വധിക്കുന്നതിലും പ്രതിഷേധിച്ചാണു ചടങ്ങി ല്‍ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചത്.
അതേസമയം, പഞ്ചാബ് സ ര്‍ക്കാരിലെ മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു ക്ഷണം സ്വീകരിച്ചു. ചരിത്രപ്രധാന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാനാവാത്തതില്‍ ഖേദമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്ക് അയച്ച കത്തില്‍ അമരീന്ദര്‍ സിങ് വ്യക്തമാക്കി. രണ്ടു കാരണങ്ങളാലാണു ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. ഒന്നാമതായി ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യാത്ത ഒരു ദിവസവുമില്ല.
സാധാരണ നിലയിലേക്കെത്തുന്നതിനു പകരം ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. പാകിസ്താന്റെ ഐഎസ്‌ഐ പഞ്ചാബില്‍ ഹീനമായ പ്രവൃത്തികള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസം മുമ്പ് അമൃത്്‌സറില്‍ പ്രാര്‍ഥനാ യോഗത്തിലാണ് അവസാന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. വനിതകളും കുട്ടികളും ഉള്‍പ്പെടെ 19 പേര്‍ക്കു പരിക്കേറ്റു. ആക്രമണം നടത്തിയവരെ പിടികൂടിയിട്ടുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഈ സാഹചര്യം മനസ്സിലാക്കുമെന്നാണു പ്രതീക്ഷ- അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ചടങ്ങിലേക്ക് ഖുറേഷി ക്ഷണിച്ചിരുന്നു.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതിനാ ല്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിമാരായ ഹര്‍സീമ്രത്ത് കൗ ര്‍ ബാദലും ഗുര്‍ദീപ്‌സിങ് പൂരിയും പങ്കെടുക്കുമെന്ന് ഖുറേഷിക്ക് അയച്ച കത്തില്‍ സുഷമ സ്വരാജ് വ്യക്തമാക്കി. ഈ മാസം 28നാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി ഫൗണ്ടേഷന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തറക്കല്ലിടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss