|    Sep 21 Thu, 2017 11:04 pm
Home   >  Todays Paper  >  page 7  >  

കര്‍ത്തവ്യങ്ങളെക്കുറിച്ച് വാചാലരാവൂ, പ്രധാനമന്ത്രിക്ക് കത്തയക്കൂ

Published : 28th December 2015 | Posted By: SMR

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയങ്ങളിലുള്ളതുപോലെ നിത്യജീവിതത്തില്‍ കര്‍ത്തവ്യങ്ങളെക്കുറിച്ച് വാചാലരാവണമെന്ന് പ്രധാനമന്ത്രി.
ജനുവരി 26ന് മുമ്പ് കര്‍ത്തവ്യത്തെക്കുറിച്ച് നിങ്ങളുടെ മാതൃഭാഷയിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ ഒരു ലേഖനം എഴുതി തനിക്കയച്ചു തരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിങ്ങളുടെ ചിന്താഗതി അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മൈഗോവ്.ഇന്‍ എന്ന വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്ക്കറുടെ 125ാം ജയന്തി ആഘോഷിക്കുന്ന വേളയില്‍ ജനുവരി 26നെ ഒരു നിമിത്തമായി കണ്ടുകൊണ്ട് സ്‌കൂളുകളിലും കോളജുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും കര്‍ത്തവ്യങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. 125 കോടി ജനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ചുവടുറപ്പിച്ചുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയാല്‍ അതൊരു തിരുത്താനാവാത്ത ചരിത്രമാകും. രയുവത കര്‍ത്തവ്യത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക