|    Jun 21 Thu, 2018 7:50 pm
FLASH NEWS

കര്‍ണ്ണാടകയില്‍ വിശ്വാസവോട്ട് നാളെ : ബിജെപിക്ക് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

Published : 24th May 2018 | Posted By: G.A.G

ബംഗളൂരു: കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നാളെ നടക്കും.  നിയമസഭയില്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് കുമാരസ്വാമി പക്ഷം അവകാശപ്പെടുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നിയമസഭയില്‍ വിശ്വാസവോട്ട്.
അതിനിടെ ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് എസ്.സുരേഷ് കുമാര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നിയമസഭയില്‍ എച്ച്ഡി കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടുന്ന സാഹചര്യത്തില്‍ ബിജെപിയുടെ ശക്തിപ്രകടനത്തിനു വേണ്ടി കൂടിയാണ് സ്പീക്കര്‍ സ്വാനാര്‍ത്ഥിയെ നിര്‍ത്തുന്നത്.
അഞ്ചുതവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സുരേഷ് കുമാര്‍.
കോണ്‍ഗ്രസിന്റെ മുന്‍ നിയമസഭ സ്പീക്കര്‍ രമേശ് കുമാറാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss