|    Apr 27 Fri, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കര്‍ണാടക: സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ ജനവിധി തേടും

Published : 31st March 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. നിലവില്‍ മൈസൂരുവിലെ വരുണ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. തോല്‍വി ഉറപ്പായതിനാല്‍ ചാമുണ്ഡേശ്വരിയില്‍ നിന്ന് മല്‍സരിക്കാന്‍ സിദ്ധരാമയ്യക്ക് ഭയമാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി പ്രസ്താവിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ചാമുണ്ഡേശ്വരിയില്‍ നിന്ന്് മല്‍സരിക്കുമെന്നത് 100 ശതമാനം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. 2006ല്‍ ജെഡിഎസ്-ബിജെപി കൂട്ടുകെട്ടിനെ മറികടന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സിദ്ധരാമയ്യ വിജയിച്ച മണ്ഡലമാണ് ചാമുണ്ഡേശ്വരി. അന്ന് 257 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സിദ്ധരാമയ്യ ജെഡിഎസ് വിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss