|    Apr 23 Sun, 2017 1:34 pm
FLASH NEWS

കര്‍ണാടക സംഗീതജ്ഞ കെ ശാരദാമണി അന്തരിച്ചു

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: കര്‍ണാടക സംഗീതത്തിലെ പ്രശസ്തരായിരുന്ന പറവൂര്‍ സഹോദരിമാരിലെ പറവൂര്‍ കെ ശാരദാമണി (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ഏറെ നാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. പറവൂര്‍ സഹോദരിമാരിലെ മൂത്തയാളാണ് കെ ശരദാമണി.  നിരവധി വേദികളില്‍ കര്‍ണാട്ടിക് സംഗീതത്തിന്റെ രാഗങ്ങള്‍ കൊണ്ട് അനശ്വരരാക്കിയവര്‍. ആകാശവാണിയിലെ ജീവനക്കാരിയായിരുന്നു. ആകാശവാണി എത്തുന്നതിനും മുമ്പേ ട്രാവന്‍കൂര്‍ റേഡിയോ നിലയത്തിലെ ആദ്യ അനൗണ്‍സര്‍ ആയിരുന്നു. മഹാത്മാ ഗാന്ധിയുടെ മരണം ഉള്‍പ്പെടെയുള്ള ചരിത്ര സംഭവങ്ങളെല്ലാം മലയാളി ശ്രവിച്ചത് ശാരദാമണിയുടെ ശബ്ദത്തിലൂടെയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day