|    Oct 18 Wed, 2017 8:36 pm
FLASH NEWS

കര്‍ണാടക സംഗീതജ്ഞന്‍ എംഡി രാമനാഥന് മഞ്ഞപ്രയില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കും

Published : 4th July 2016 | Posted By: SMR

വടക്കഞ്ചേരി: പ്രശ്‌സത കര്‍ണാടക സംഗീതജ്ഞനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ എം ഡി രാമനാഥന് ജന്മനാടായ മഞ്ഞപ്ര ഗ്രാമത്തില്‍ സംസ്‌കാരിക സമുച്ചയം നിര്‍മിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ശേഷമാണ് കുടുംബാംഗങ്ങളെ ഈ വിവരം അറിയിച്ചത്. സംഗീതത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം ഡി രാമനാഥനെ പുതുതലമുറക്ക് അറിയാത്ത അവസ്ഥയാണുള്ളത്.
1923 മെയ് 20ന് മഞ്ഞപ്ര ഗ്രാമത്തില്‍ ദേവേശഭാഗവതരുടെയും സീതാലക്ഷ്മിയുടെയും മകനായാണ് രാമനാഥന്‍ ജനിച്ചത്. കര്‍ണാടക സംഗീതത്തില്‍ തമിഴിലും തെലുങ്കിലും സംസ്‌കൃതത്തിലുമായി 300ഓളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എം ഡി ആര്‍ എന്ന ചുരുക്കപേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ സംഗീതത്തിലുള്ള സംഭാവന പരിഗണിച്ച് 1974ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. 1975ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും മദ്രാസ് മ്യൂസിക് അക്കാദമി സംഗീത കലാശിലാമണി നല്‍കിയും ആദരിച്ചിട്ടുണ്ട്. 1984ല്‍ ഏപ്രില്‍ 27ന് അറുപതാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. എം ഡി രാമനാഥന്റെ വീട്ടിലെത്തിയ മന്ത്രി എ കെ ബാലനെ അദ്ദേഹത്തിന്റെ സഹോദരപുത്രനും സംഗീതജ്ഞനുമായ മഞ്ഞപ്ര മോഹനനും കുടുംബാംഗങ്ങളും ചേര്‍ന്ന് പൊന്നാട അണയിച്ച് സ്വീകരിച്ചു. സിപി എം ലോക്കല്‍ സെക്രട്ടറി എം കെ സുരേന്ദ്രന്‍, ഏരിയാ കമ്മിറ്റി അംഗം സി കെ നാരായണന്‍, കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വനജകുമാരി, എം ചെന്താമരാക്ഷന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക