|    Oct 18 Wed, 2017 7:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടക: റെയ്ഡ് തുടരുന്നു ; ഇതുവരെ പിടിച്ചത് 15 കോടി

Published : 5th August 2017 | Posted By: fsq

 

ബംഗളൂരു: കര്‍ണാടക മന്ത്രി ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ഇന്നലെ മൂന്നാം ദിവസവും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. മന്ത്രിയുടെ വസതിയിലും മറ്റും റെയ്ഡ് നടത്തുന്നത് രാഷ്ട്രീയപ്രേരണയിലാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ബുധനാഴ്ചയാണു ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്. സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് റെയ്ഡ് തുടരുന്നത്. കൂറുമാറ്റം ഭയന്ന് ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ബംഗളൂരുവിലെ റിസോര്‍ട്ടിലും റെയ്ഡ് നടത്തിയിരുന്നു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ 66 ഇടങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതുവരെ 15 കോടിയിലേറെ കണ്ടെത്തി. വീട് പരിശോധനയ്ക്ക് താന്‍ എതിരല്ലെന്നും എന്നാല്‍ റെയ്ഡിനു തിരഞ്ഞെടുത്ത സമയം കാണിക്കുന്നത്, അത് രാഷ്ട്രീയ പകപോക്കലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശിവകുമാര്‍ മന്ത്രിയാണ്. കേന്ദ്രസേനയെ പരിശോധനയ്ക്ക് കൊണ്ടുവന്നത് ശരിയായ നടപടിയല്ല. കേന്ദ്രമന്ത്രി ആനന്ദ് കുമാറിനെതിരേ അഴിമതി ആരോപണമുണ്ട്. അതില്‍ അന്വേഷണം തുടരുകയാണ്. കര്‍ണാടകയില്‍ നിരവധി ബിജെപി നേതാക്കള്‍ക്കെതിരെയും അഴിമതി ആരോപണമുയര്‍ന്നിട്ടുണ്ട്. യെദ്യൂരപ്പ അഴിമതി ആരോപണം നേരിടുന്നില്ലേ?- മന്ത്രി ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക