|    Oct 16 Tue, 2018 8:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടക മുന്‍മന്ത്രി ഖമറുല്‍ ഇസ്‌ലാം അന്തരിച്ചു

Published : 19th September 2017 | Posted By: fsq

 

ന്യൂദല്‍ഹി: കേരളത്തിന്റെ ചുമതയുള്ള എഐസിസി സെക്രട്ടറിയും കര്‍ണാടക മുന്‍ മന്ത്രിയുമായ ഖമറുല്‍ ഇസ്‌ലാം(69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു 11 ദിവസം മുമ്പാണ് ബംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നുവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം ശക്തമായി ശബ്ദിക്കുകയും ചെയ്തിരുന്നു. ഗുല്‍ബര്‍ഗ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടു തവണ കര്‍ണാടക നിയമസഭയില്‍ മന്ത്രിയായിരുന്നു. 1996ലെ എസ് എം കൃഷ്ണയുടെ മന്ത്രിസഭയില്‍ ഭവന-ചെറുകിട വ്യവസായ മന്ത്രിയായും കഴിഞ്ഞ വര്‍ഷം വരെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ വഖ്ഫ് ചുമതലയുള്ള മന്ത്രിയുമായി സേവനമനുഷ്ഠിച്ചിരുന്നു.  എഐസിസി സെക്രട്ടിയായ ശേഷം കഴിഞ്ഞമാസം കേരളത്തിലെത്തിയ അദ്ദേഹം ഇന്ദിരാഭവന്‍ സന്ദര്‍ശിക്കുകയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സംഘടനാ കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഓള്‍ ഇന്ത്യ മുസ്‌ലിം പെഴ്‌സണല്‍ ലോ ബോര്‍ഡ്, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍, തുടങ്ങിയ സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, കെപിസിസി പ്രസിഡന്റ് ജി പാരമേശ്വര, പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു,  ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ എന്നിവര്‍ അനുശോചിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss