|    Jul 26 Wed, 2017 10:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടക മുഖ്യമന്ത്രിയുടെ മകന്‍ അന്തരിച്ചു

Published : 31st July 2016 | Posted By: SMR

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് (39) അന്തരിച്ചു. ബെല്‍ജിയത്തില്‍ വച്ചായിരുന്നു അന്ത്യം. സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പില്‍ വിനോദയാത്രയ്ക്കു പോയ രാകേഷിന് യാത്രയ്ക്കിടയില്‍ കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ബ്രസല്‍സിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പാന്‍ക്രിയാസിന് ഗുരുതരമായ രോഗം ബാധിച്ചതായി കണ്ടെത്തി. ചികില്‍സ പുരോഗമിക്കുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് ഇന്നലെ രാവിലെയോടെ മരണം സംഭവിച്ചു. ഇന്നു വൈകീട്ടോടെ മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസഡറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍വതിയാണു മാതാവ്, സഹോദരന്‍ യതീന്ദ്ര.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക