|    Jan 22 Sun, 2017 5:43 pm
FLASH NEWS

കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജ് രാജിവച്ചു

Published : 19th July 2016 | Posted By: sdq

ബംഗളൂരു: ഡിവൈഎസ്പി എം കെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജ് മന്ത്രിസഭയില്‍ നിന്നു രാജിവച്ചു. ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് ജോര്‍ജിനെതിരേ കേസെടുക്കണമെന്ന് മടിക്കേരി അഡീഷനല്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അന്നപൂര്‍ണേശ്വരി ഉത്തരവിട്ടതിനു പിന്നാലെയാണു രാജി. ഗണപതിയുടെ മകന്‍ നെഹാലിന്റെ ഹരജിയിലാണു കോടതി നടപടി.
മന്ത്രിക്കെതിരേ അന്വേഷണം ആരംഭിക്കണമെന്നു കുടക് പോലിസിന് കോടതി നിര്‍ദേശം നല്‍കി. മന്ത്രി ജോര്‍ജിനും ഉദ്യോഗസ്ഥരായ എ എം പ്രസാദ്, പ്രണബ് മൊഹാനി എന്നിവര്‍ക്കെതിരെയും ഗണപതിയുടെ ഭാര്യ പാവണയും മകനും പോലിസില്‍ പരാതിനല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടാവാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
ഈമാസം ഏഴിനാണു ഗണപതിയെ മറിക്കേരിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ആത്മഹത്യക്കു ദിവസങ്ങള്‍ക്കു മുമ്പ്
ജോര്‍ജിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഗണപതി നല്‍കിയ പ്രസ്താവനകള്‍ തെളിവായി സ്വീകരിച്ച് കേസെടുക്കാന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മന്ത്രിയും രണ്ടുദ്യോഗസ്ഥരുമാവും ഉത്തരവാദികള്‍ എന്ന തരത്തിലായിരുന്നു ഡിവൈഎസ്പി പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ബംഗളൂരുവിന്റെ നഗരവികസനവകുപ്പ് ചുമതലയുള്ള മന്ത്രി തന്നെ പീഡിപ്പിക്കുന്നതായും ഗണപതി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജോര്‍ജ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഗണപതിക്ക് മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതെന്നും ഗണപതിയുടെ മാനസികാരോഗ്യം തുടര്‍ന്ന് മോശമായതായും അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ജോര്‍ജിനെ സംരക്ഷിക്കുന്നതായും അവര്‍ ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു കര്‍ണാടക നിയമസഭാ നടപടികള്‍ ഇന്നലെയും തടസ്സപ്പെട്ടു.
സര്‍ക്കാര്‍ ജോര്‍ജിനെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. തുടര്‍ന്ന് ജെഡിയു അംഗങ്ങളും ബിജെപി എംഎല്‍എമാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക