|    Aug 19 Sat, 2017 9:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടക മന്ത്രിയുടെ വസതികളിലും പരിശോധന; 9 കോടി പിടിച്ചെടുത്തു

Published : 3rd August 2017 | Posted By: fsq

 

ബംഗളൂരു: നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക ഊര്‍ജ മന്ത്രി ഡി കെ ശിവദാസിന്റെ വിവിധ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന. ഡല്‍ഹിയിലെ സഫ്ദര്‍ജങിലുള്ള ബംഗ്ലാവിലും കര്‍ണാടകയിലെ ഹാസനിലെയും മൈസൂരുവിലെയും വസതികളിലടക്കം 39 ഇടങ്ങളിലാണ് ഇന്നലെ പരിശോധനകള്‍ നടന്നതെന്ന് ആദായനികുതി ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി. പരിശോധനകളില്‍ ഒമ്പതു കോടി രൂപയും സഫ്ദര്‍ജങില്‍നിന്നും നോട്ട് എണ്ണല്‍ മെഷീനും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മന്ത്രി താമസിച്ചിരുന്ന എലഗന്റ് റിസോര്‍ട്ടില്‍ ഇന്നലെ പുലര്‍ച്ചെയെത്തി ഉദ്യോഗസ്ഥസംഘം അദ്ദേഹത്തെ ചോദ്യംചെയ്തു. മന്ത്രി ഡി കെ ശിവദാസുമായി ഇടപെടലിലൂടെ അനധികൃത പണമിടപാട് നടന്നെന്ന ആരോപണങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക