|    Jun 18 Mon, 2018 7:32 am
FLASH NEWS
Home   >  National   >  

കര്‍ണാടക മന്ത്രിയില്‍നിന്ന് ഏഴര കോടി രൂപ പിടിച്ചെടുത്തു

Published : 2nd August 2017 | Posted By: shins

ബെംഗളൂരു: കര്‍ണാടക ഊര്‍ജ്ജ മന്ത്രി ഡികെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 7.5 കോടി രൂപ പിടിച്ചെടുത്തതായി റിപോര്‍ട്ട്. ബംഗളൂരുവിലെ ശിവകുമാറിന്റെ വീട്ടില്‍നിന്ന് അഞ്ച് കോടി രൂപയും സ്ഥാപനങ്ങളില്‍നിന്ന് 2.5 കോടി രൂപയുമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. എന്നാല്‍ റെയ്ഡ് ബിജെപിയുടെ ആസൂത്രിത നീക്കമാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.
ബിജെപിയുടെ കുതിരക്കച്ചവടം ഒഴിവാക്കുന്നതിന് ഗുജറാത്ത് എംഎല്‍എമാരെ രഹസ്യമായി താമസിപ്പിക്കുന്നത് ശിവകുമാറിന്റെ നേതൃത്വത്തിലാണെന്നാണ് പറയപ്പെടുന്നത്. എംഎല്‍എമാരെ സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയതോടെ ഭീഷണിപ്പെടുത്തി കൂടെക്കൂട്ടാനാണ് പരിശോധനയിലൂടെ ബിജെപി ലക്ഷ്യം വച്ചതെന്നു കോണ്‍ഗ്രസ്സ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് രാജ്യസഭയില്‍ ബഹളമുണ്ടാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss