|    Mar 24 Fri, 2017 9:53 am
FLASH NEWS

കര്‍ണാടക: പോലിസ് സമരത്തിനെതിരേ ‘എസ്മ’

Published : 2nd June 2016 | Posted By: SMR

ബംഗളൂരു: ഈ മാസം 4ന് കൂട്ട അവധിയെടുക്കുമെന്ന പോലിസ് സംഘടനയുടെ ഭീഷണി നേരിടാന്‍ സംസ്ഥാന പോലിസും ബന്ധപ്പെട്ട സേവനവും ‘എസ്മ’ നിയമത്തിനു കീഴിലാക്കി കര്‍ണാടക സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പോലിസിന്റെ അച്ചടക്കലംഘനത്തിനെതിരേ മുഖ്യമന്ത്രി സിദ്ധാരാമയ്യ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണു വിജ്ഞാപനം. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം, അവധി നിഷേധം, അപര്യാപ്തമായ വേതനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടിയാണ് കോണ്‍സ്റ്റബിള്‍മാര്‍ സമരത്തിനിറങ്ങുന്നത്.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക