|    May 23 Wed, 2018 7:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടക : പരമേശ്വര മന്ത്രിസ്ഥാനം രാജിവച്ചു

Published : 2nd June 2017 | Posted By: fsq

 

ബംഗളൂരു: കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര രാജിവച്ചു. അടുത്തവര്‍ഷം സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് രാജി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി ഘടനയില്‍ മാറ്റംവരുത്തുന്നതിന്റെ ഭാഗമായി പരമേശ്വരയോട് രാജിവയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് അദ്ദേഹം രാജിക്കത്ത് നില്‍കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിദ്ധാരാമയ്യ ആയിരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. 2015 നവംബറിലായിരുന്നു ദലിത് വംശജനായ പരമേശ്വര ആഭ്യന്തരമന്ത്രിസ്ഥാനം ഏറ്റെടുത്തത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിച്ചെങ്കിലും നടന്നില്ല.കര്‍ണാടക കോണ്‍ഗ്രസ് ഘടകം വര്‍ക്കിങ് പ്രസിഡന്റായി എസ് ആര്‍ പാട്ടീലിനെയും ദിനേശ് ഗുണ്ടുറാവുവിനെയും നിയമിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss