|    Sep 19 Wed, 2018 4:25 pm
FLASH NEWS
Home   >  News now   >  

കര്‍ണാടക : പരമേശ്വര ഉപമുഖ്യമന്ത്രിയാകും, രണ്ടാമതൊരാള്‍ക്കു കൂടി സാധ്യത

Published : 20th May 2018 | Posted By: G.A.G

കര്‍ണാടകയില്‍ : മന്ത്രിസഭാരൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസിലെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും എന്നതില്‍ ധാരണയായി. കോണ്‍ഗ്രസിന് 20 മന്ത്രിമാരും ജെ.ഡി.എസിന് 13 മന്ത്രിമാരുമായിരിക്കും ഉണ്ടാകുക. ധനകാര്യം മുഖ്യമന്ത്രി കുമാരസ്വാമി കൈകാര്യംചെയ്യും. രണ്ടാമതൊരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാവാനുള്ള സാധ്യതയും ഉയരുന്നുണ്ട്. ഡികെ ശിവകുമാറിന്റെ പേരാണ് ഈ രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇപ്പോള്‍ തര്‍ക്കങ്ങളൊന്നും തന്നെയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉപാധികളില്ലാത്ത സഖ്യം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് ജെഡിഎസുമായി കൈകോര്‍ത്തത് എന്നതിനാലാണിത്.
മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചാണ് ഇനി ധാരണയാകാനുള്ളത് ഇതിനായി  ഇരുപാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്നു നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss