|    Jan 22 Sun, 2017 1:07 am
FLASH NEWS

കര്‍ണാടക നിലപാട് ഭരണഘടനാ വിരുദ്ധം: ജയലളിത

Published : 30th September 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് കാവേരി ജലം വിട്ടുനല്‍കാത്ത കര്‍ണാടകയുടെ നിലപാട് ഭരണഘടനയുടെ തത്ത്വങ്ങള്‍ക്ക് എതിരും കോടതിയലക്ഷ്യവുമാണെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. കാവേരി നദീജലപ്രശ്‌നം പരിഹരിക്കുന്നതിനു കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജയലളിതയുടെ ആരോപണം.
ചെന്നൈയില്‍ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ പ്രസംഗം സംസ്ഥാന ചീഫ് സെക്രട്ടറി പി രമാമോഹനറാവുവാണു യോഗത്തില്‍ വായിച്ചത്. സുപ്രിംകോടതിയുടെ ഉത്തരവുകള്‍ ഒന്നിനു പിറകെ ഒന്നായി കര്‍ണാടക സര്‍ക്കാര്‍ ധിക്കരിക്കുകയാണു ചെയ്തത്. അര്‍ഹമായതോതില്‍ കാവേരി ജലം ലഭിക്കുമെന്ന പ്രതീക്ഷയിലാണു യോഗത്തില്‍ പങ്കെടുക്കുന്നത്. കാവേരി ജലതര്‍ക്കപരിഹാര കോടതിയുടെ അന്തിമ ഉത്തരവ് പ്രകാരം ഈ വര്‍ഷം ആഗസ്ത് 31വരെ തമിഴ്‌നാടിന് ലഭിച്ച വെള്ളത്തില്‍ 60.983 ടിഎംസി അടി കുറവുണ്ട്.
സുപ്രിംകോടതി കര്‍ണാടകയോട് ഈ മാസം 20വരെ 15,000 ക്യൂസെക് ജലം വിട്ടു നല്‍കാന്‍ ഉത്തരവിട്ടിരുന്നു. പിന്നീടത് 12,000 ക്യൂസെക്‌സായി കുറച്ചു.
എന്നാല്‍ കര്‍ണാടക ആവശ്യത്തിനുള്ള ജലം വിട്ടുനല്‍കിയിട്ടില്ലെന്നും ജയലളിത യോഗത്തില്‍ ഓര്‍മിപ്പിച്ചു. ഏറ്റവും ഒടുവില്‍ തമിഴ്‌നാടിന് 6,000 ക്യൂസെക്‌സ് ജലം നല്‍കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്.
ജലം നല്‍കിയില്ലെന്നു മാത്രമല്ല തമിഴ്‌നാട് സ്വദേശികളുടെ വാഹനങ്ങളും സ്വത്തുവകകളും കര്‍ണാടകയില്‍ തകര്‍ക്കപ്പെട്ടു- ജയലളിത ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക