|    Aug 17 Thu, 2017 7:18 pm
FLASH NEWS

കര്‍ണാടക നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും; ഗഡിനാട് ഉല്‍സവം നാളെ തുടങ്ങും

Published : 17th November 2016 | Posted By: SMR

മഞ്ചേശ്വരം: കര്‍ണാടക ജാനപദപരിഷത്ത് കേരള ഗഡിനാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഗഡിനാട് ഉല്‍സവം നാളെ വൈകിട്ട് 4.30ന് മഞ്ചേശ്വരം എസ്എടി വിദ്യാലയ പരിസരത്ത് നടക്കും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ ഡി എച്ച് ശങ്കരമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. പ്രദീപ് കുമാര്‍ കല്‍ക്കൂറായ അധ്യക്ഷത വഹിക്കും. കര്‍ണാടക പ്രതിപക്ഷ നേതാവ് ഗണേശ് കാര്‍ണിക്, കര്‍ണാടക കൊങ്കിണി സാഹിത്യ അക്കാദമി പ്രസിഡന്റ് റിച്ചാര്‍ഡ് ക്യാസ്ടലീനോ, പി എച്ച് പ്രകാശ്, ഉമറബ്ബ, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അഹമദ്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി സംബന്ധിക്കും. ഡോ. രമാനന്ദ ബനാരി, മുഹമ്മദ് ഇബ്രാഹിം പാവൂര്‍, ലില്ലിഭായി ടീച്ചര്‍, രാജ വെളിച്ചാട എന്നിവരെ ചടങ്ങില്‍ ആദരിക്കും. 19ന് രാവിലെ ഘോഷയാത്ര മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നാരംഭിക്കും. നിട്ടെ വിദ്യാലയ വൈസ് ചാന്‍സലര്‍ ഡോ. എന്‍ വിനയ ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്യും. ജയറാം മഞ്ചത്തായ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12ന് സാംസ്‌കാരിക സമ്മേളനം കര്‍ണാടക വനംമന്ത്രി ബി രമാനാഥ റൈ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ട് മുഖ്യാതിഥിയായിരിക്കും. 22ന് സെമിനാര്‍ നടക്കും. മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക