|    Jul 22 Sat, 2017 6:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘കര്‍ണാടക നഴ്‌സിങ് കോളജ് ഏജന്റുമാരെ കേരളത്തില്‍ നിരോധിക്കണം’

Published : 2nd July 2016 | Posted By: SMR

കൊച്ചി: കര്‍ണാടകയിലെ നഴ്‌സിങ് പഠന സ്ഥാപനങ്ങളുടെ കേരളത്തിലെ അനധികൃത ഏജന്റുമാരെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് മലയാളി സ്റ്റുഡന്റ്‌സ് സ്റ്റഡി ഇന്‍ കര്‍ണാടകയുടെ നേതൃത്വത്തില്‍ ഈ മാസം എട്ടിന് നിയമസഭാ മാര്‍ച്ച് നടത്തും. കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വര്‍ഷംതോറും കര്‍ണാടകയിലെ വിവിധ നഴ്‌സിങ് കോളജുകളില്‍ ചേരുന്നത്. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് സമാധാനപരമായി അവിടെ പഠിക്കാനുള്ള അവസരം നഷ്ടമായിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കര്‍ണാടകയിലെ നഴ്‌സിങ് കോളജുകളും അവരുടെ ഏജന്റുമാരും കേരളത്തില്‍ നിന്നുള്ള കുട്ടികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുകയാണെന്ന് അസോസിയേഷന്‍ ഓഫ് മലയാളി സ്റ്റുഡന്റ്‌സ് സ്റ്റഡി ഇന്‍ കര്‍ണാടക പ്രസിഡന്റ് എം കെ തോമസ്, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. അയല്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കേരളത്തില്‍ നിന്നും വിദ്യാര്‍ഥികളെ തരപ്പെടുത്തിക്കൊടുക്കാന്‍ നൂറുകണക്കിന് ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അഡ്മിഷന്‍ ഏജന്റുമാരെ നിയന്ത്രിക്കുവാന്‍ ഒരു പുതിയ നിയമം കൊണ്ടുവരുവാന്‍ 2013ല്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ അത് നടപ്പായിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക