|    Aug 16 Thu, 2018 11:36 am
Home   >  National   >  

കര്‍ണാടക തിര.: മന്ത്രിയുടെ ചിത്രം പതിച്ചെത്തിയ വാഹനം പിടികൂടി

Published : 29th March 2018 | Posted By: sruthi srt

ഉഡുപ്പി: കര്‍ണാടക തിരെഞ്ഞടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ അനുമതി വാങ്ങാതെ മന്ത്രിയുടെ ഫോട്ടോ പതിച്ച് പ്രചാരണത്തിനെത്തിയ വാഹനം ഫഌയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു. പ്രമോദ് മഹാജന്റെ ചിത്രം പതിപ്പിച്ച വാഹനമാണ് ഉഡുപ്പിയില്‍ നിന്ന് പിടിച്ചെടുത്തത്.

ഇത്തരത്തില്‍ വാഹനം വരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഐഎഎസ് ഓഫിസര്‍ പൂവിത വ്യക്തമാക്കി. വാഹനത്തിന് മാര്‍ച്ച് 13 മുതല്‍ 31 വരെ പ്രചാരണത്തിന് അനുമതി ഉണ്ട്. എന്നാല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുമ്പോള്‍ വീണ്ടും അനുമതി വാങ്ങണം. ഇത് വാങ്ങാത്തതിനാലാണ് നടപടിയുണ്ടായതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss