|    Dec 19 Wed, 2018 11:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി

Published : 19th August 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടകയില്‍ ഈമാസം 29ന് പ്രഖ്യാപിച്ച തദ്ദേശ തിരഞ്ഞെടുപ്പ് 31ലേക്ക് മാറ്റി. സംസ്ഥാനത്തെ 195 നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് മാറ്റിയത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരണത്തെത്തുടര്‍ന്നാണ് നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ‘നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി ഈമാസം 18ലേക്ക് മാറ്റി. 29 നഗരങ്ങളിലേക്കും 53 പട്ടണങ്ങളിലേക്കുമുള്ള മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 23 ടൗണ്‍ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ മൈസൂരു, ശിവമോഗ, തുമകൂരു കോര്‍പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് മാറ്റമില്ല. 3897 പോളിങ് ബൂത്തുകളിലായി 36 ലക്ഷത്തിലധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss