|    Nov 19 Sun, 2017 11:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടക : കോണ്‍ഗ്രസ്സിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

Published : 16th June 2017 | Posted By: fsq

 

ബംഗളൂരു: കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ചെയര്‍മാനെതിരേ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ചെയര്‍മാന്‍ ഡി എച്ച് ശങ്കരമൂര്‍ത്തിയെ പുറത്താക്കാനായിരുന്നു കോണ്‍ഗ്രസ്സിന്റെ ശ്രമം. എന്നാല്‍ സംയുക്ത പ്രതിപക്ഷം കോണ്‍ഗ്രസ്സിന്റെ പ്രമേയം ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്.ബിജെപി നേതാവായ ശങ്കരമൂര്‍ത്തിക്ക് ജെഡിഎസ് അംഗങ്ങളെ കൂടാതെ രണ്ട് സ്വതന്ത്ര അംഗങ്ങളും പിന്തുണനല്‍കി. 75 അംഗങ്ങളുള്ള കൗണ്‍സിലില്‍ 36 വോട്ട് കോണ്‍ഗ്രസ്സിനും 37 വോട്ട് ചെയര്‍മാനും ലഭിച്ചു. ഡെപ്യൂട്ടി ചെയര്‍മാന്‍ മരിതി ബെഗൗസയുടെ അധ്യക്ഷതയിലായിരുന്നു അവിശ്വാസ പ്രമേയത്തിന്റെ നടപടിക്രമങ്ങള്‍. സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയവ ആരോപിച്ചാണ് ശങ്കരമൂര്‍ത്തിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക