|    Dec 14 Fri, 2018 3:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടകയ്ക്ക് കേന്ദ്രാനുമതി നല്‍കിയതിനെതിരേ തമിഴ്‌നാട് നിയമസഭ

Published : 8th December 2018 | Posted By: kasim kzm

ചെന്നൈ: മെക്കടത്ത് അണക്കെട്ട് പ്രൊജക്ടിന്റെ റിപോര്‍ട്ട് കര്‍ണാടകയ്ക്ക് കേന്ദ്രാനുമതി നല്‍കിയതിനെതിരേ ആഞ്ഞടിച്ച് തമിഴ്‌നാട് നിയമസഭ. കാവേരി നദിക്കു സമീപത്തായി നിര്‍മിക്കുന്ന അണക്കെട്ടിനെക്കുറിച്ച് വിശദമായ പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കാന്‍ കര്‍ണാടകയ്ക്ക് അനുവദിച്ച അനുമതി പിന്‍വലിക്കാന്‍ തമിഴ്‌നാട് നിയമസഭ ഏകപക്ഷീയമായി തീരുമാനിക്കുകയും തുടര്‍ന്ന് പ്രമേയം പാസാക്കുകയും ചെയ്തു.
ഡിസംബര്‍ 6ന് വൈകീട്ട് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി കെ പളനിസ്വാമി പ്രമേയം അവതരിപ്പിച്ചു.
ഡിപിആര്‍ തയ്യാറാക്കുന്നതിനായി കര്‍ണാടകയ്ക്ക് അനുമതി നല്‍കാനുള്ള ഇടപെടല്‍ നടത്താന്‍ കേന്ദ്ര ജലവിഭവ കമ്മീഷനോട് ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു.

മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമി അന്തരിച്ചു ന്യൂഡല്‍ഹി: ഇസ്‌ലാമിക പണ്ഡിതനും കോണ്‍ഗ്രസ് എംപിയുമായ മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമി അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 76കാരനായ ഖാസിമിയുടെ മയ്യിത്ത് വൈകീട്ടോടെ ജന്‍മനഗരമായ ബിഹാറിലെ തറാബാദില്‍ ഔദ്യോഗിക ബഹുമതികളോടെ മറവു ചെയ്തു. തന്റെ മണ്ഡലമായ കിഷന്‍ഗഞ്ചിലെ ദാറുല്‍ ഉലൂമില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ സജീവമായി പങ്കെടുത്തിരുന്നു. ആരോഗ്യപ്രശ്—നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്, ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ എന്നിവയുടെ നിര്‍വാഹക സമിതിയംഗമായ ഖാസിമി, ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന നേതാവാണ്.
ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളും ബിഹാര്‍ ഘടകം അധ്യക്ഷനുമാണ്. മുസ്‌ലിം പണ്ഡിതരുടെ സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദില്‍ യുവാവായിരിക്കുമ്പോഴേ പ്രവര്‍ത്തിച്ചുതുടങ്ങി. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം 1999ലാണ് ആദ്യമായി ഖാസിമി കിഷന്‍ഗഞ്ചില്‍ വിജയിച്ചത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കു പരാജയപ്പെടുത്തി മണ്ഡലം അദ്ദേഹം തിരിച്ചുപിടിച്ചു. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ മലപ്പുറത്തിനു പുറമേയുള്ള ഏക ഓഫ് കാംപസ് കിഷന്‍ഗഞ്ചിലേക്കു കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചത് ഖാസിമിയാണ്. കിഷന്‍ഗഞ്ചില്‍ 1946ലാണ് ഖാസിമിയുടെ ജനനം. കഴിഞ്ഞ വര്‍ഷം ഭാര്യ സല്‍മ ഖാത്തൂന്‍ മരിച്ചിരുന്നു.
രണ്ട് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമുണ്ട്. നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ അനുശോചനം അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss