|    Oct 21 Sun, 2018 5:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടകയുടെ നിര്‍ദിഷ്ട പതാക അനാച്ഛാദനം ചെയ്തു

Published : 9th March 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടകയുടെ നിര്‍ദിഷ്ട പതാക മുഖ്യമന്ത്രി സിദ്ധരാമയ്യ അനാച്ഛാദനം ചെയ്തു. മഞ്ഞ, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പതാകയുടെ നടുവില്‍ സംസ്ഥാനമുദ്രയായ രണ്ടുതലയുള്ള പക്ഷിയുമുണ്ട്. കര്‍ണാടകയ്ക്ക് പ്രത്യേക പതാക രൂപകല്‍പന ചെയ്യാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഒമ്പതംഗ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കന്നഡ അനുകൂല സംഘടനകളുടെയും എഴുത്തുകാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷമാണ് സിദ്ധരാമയ്യ പതാക അനാവരണം ചെയ്തത്.
പതാകയുടെ രൂപകല്‍പന യോഗം ഐകകണ്‌ഠേ്യന അംഗീകരിച്ചു. കന്നഡ സംസാരിക്കുന്ന ജനങ്ങളുടെ അഭിമാനത്തിന്റെ പ്രതീകമെന്ന നിലയിലാണ് കര്‍ണാടകയ്ക്ക് പതാക വേണമെന്നു തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതാക അംഗീകാരത്തിനായി കേന്ദ്രത്തിനയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss