|    Jan 22 Sun, 2017 11:47 pm
FLASH NEWS

കര്‍ണാടകയില്‍ വീണ്ടും പോലീസ് ആത്മഹത്യ

Published : 8th July 2016 | Posted By: mi.ptk

karnataka-police-

ബംഗളൂരു: കര്‍ണാടകയില്‍ കൊടഗു ജില്ല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്തു. കര്‍ണാടക ബെലാഗവി ടൗണ്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മരണത്തിന് പിറകെയാണ് അതേ പദവിയിലുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എംകെ ഗണപതി(51)യെയാണ് ലോഡ്ജ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുമ്പോള്‍ പോലീസ് യൂണിഫോമിലായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയമായ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ലോഡ്ജില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ പറയുന്നു. മന്ത്രി കെജെ ജോര്‍ജിന്റെയും മകന്റെയും ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെയും അനാവശ്യ ഇടപെടലുകളെക്കുറിച്ചും കത്തില്‍ സൂചനയുണ്ട്.
മാനസിക സമ്മര്‍ദ്ദത്തിലാക്കി പോലീസ് ഉദ്യോഗസ്ഥനെ മരണത്തിലേയ്ക്ക് നയിച്ച മന്ത്രി കെജെ ജോര്‍ജ് രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി പ്രതികരിച്ചു.
സീനിയര്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായും നിരവധി കേസുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും നേരത്തെ കന്നട വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗണപതി ആരോപിച്ചിരുന്നു.
ചൂതുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയ വിട്ടയക്കുന്നതിന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കല്ലപ്പ ഹാദിബാഗ് ആത്മഹത്യ ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 284 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക