|    Apr 25 Tue, 2017 8:17 am
FLASH NEWS

കര്‍ണാടകയില്‍ വീണ്ടും ചോദ്യക്കടലാസ് ചോര്‍ന്നു

Published : 1st April 2016 | Posted By: SMR

ബംഗളൂരു: കര്‍ണാടകയില്‍ പ്ലസ്ടു പരീക്ഷയുടെ ചോദ്യക്കടലാസ് വീണ്ടും ചോര്‍ന്നു. ഈമാസം 21ന് നടക്കേണ്ടിയിരുന്ന രസതന്ത്രം പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ ഇന്നലെ വീണ്ടും നടത്തിയപ്പോഴാണ് രണ്ട് കേന്ദ്രങ്ങളില്‍ ചോദ്യക്കടലാസ് പുറത്തായത്. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രീ-യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കല്ലേറില്‍ ഓഫിസിന്റെ ജനല്‍ ച്ചില്ലുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. പ്രശ്‌നം കര്‍ണാടക നിയമസഭയിലും പ്രതിപക്ഷ ബിജെപി അംഗങ്ങളുടെ കനത്ത പ്രതിഷേധത്തിനിടയാക്കി. സംഭവം സിഐഡി അന്വേഷിക്കുമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day