|    Nov 18 Sat, 2017 9:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കര്‍ണാടകയില്‍ റെയ്ഡ് തുടരുന്നു ; പിടിച്ചെടുത്തത് 15 കോടി

Published : 4th August 2017 | Posted By: fsq

 

ബംഗളൂരു/ന്യൂഡല്‍ഹി: കര്‍ണാടക ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിന്റെയും കൂട്ടാളികളുടെയും സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ തിരച്ചിലില്‍ 15 കോടിയിലേറെ രൂപ കണ്ടെടുത്തു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നതിന്റെ മേല്‍നോട്ടച്ചുമതല ഡി കെ ശിവകുമാറിനാണ്. വിവിധ ഇടങ്ങളിലായി പുരോഗമിക്കുന്ന റെയ്ഡില്‍ അക്കൗണ്ട് ബുക്കുകള്‍, വിവിധ പണമിടപാട് രേഖകള്‍ എന്നിവയും പിടിച്ചെടുത്തു. സിംഗപ്പൂര്‍ അടക്കം വിദേശരാജ്യങ്ങളില്‍ ശിവകുമാറിനുള്ള നിക്ഷേപത്തെക്കുറിച്ചും വിവരം ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക