|    Oct 21 Sun, 2018 1:55 pm
FLASH NEWS
Home   >  Kerala   >  

കര്‍ണാടകയില്‍ ബസ് അപകടം;മലയാളികളായ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചു

Published : 9th September 2017 | Posted By: mi.ptk

ചിക്കമംഗലൂരുവിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനികളായ മെറിന്‍ സെബാസ്റ്റിയന്‍, ഐറിന്‍ മരിയ ജോര്‍ജ്‌

കാഞ്ഞിരപ്പള്ളി : കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ മലയാളികളായ രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ചു.മെറിന്‍ സെബാസ്റ്റ്യന്‍, ഐറിന്‍ മരിയ ജോര്‍ജ് എന്നിവരാണ് മരിച്ചത്.പത്തോളം പേര്‍ക്ക് പരിക്കേറ്റു.
അമല്‍ജ്യോതി കോളേജില്‍ നിന്നും സ്റ്റഡി ടൂര്‍ പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ചിക്കമംഗലൂരില്‍ മാഗഡി അണക്കെട്ടിന് സമീപത്തു വച്ചാണ് അപകടത്തില്‍ പെട്ടത്. ബസ്സ് നിയന്ത്രം നിയന്ത്രണം വിട്ടു തടാകത്തിലേക്ക് മറിയുകയായിരുന്നു. മൂന്നാം വര്‍ഷ ഇലക്ടോണിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മരിച്ച മെറിന്‍ സെബാസ്റ്റ്യന്‍ മുണ്ടക്കയം വരിക്കാനി വളയത്തില്‍ ദേവസ്യ കുരുവിളയുടെയും റീനാമ്മയുടെയും മകളാണ് . വയനാട് സുല്‍ത്താന്‍ ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലിയത്ത്‌മോളേല്‍ പി.ടി. ജോര്‍ജ്-എലിസബത്ത് ദമ്പതികളുടെ മകളാണ് ഐറിന്‍ മരിയ ജോര്‍ജ്.
ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മൂന്നാം വര്‍ഷ ബാച്ചിലെ 74 വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായി അധ്യാപകര്‍ക്കും രക്ഷിതാക്കളുടെ പ്രതിനിധികള്‍ക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഠനയാത്ര പുറപ്പെട്ടത്. ബാംഗ്ലൂര്‍, മൈസൂര്‍, കൂര്‍ഗ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളും മറ്റും സന്ദര്‍ശിച്ചശേഷം രാത്രി ചിക്കമംഗലൂരില്‍ എത്തിയപ്പോഴാണ് അപകടം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss