|    Aug 18 Sat, 2018 4:17 am
FLASH NEWS
Home   >  National   >  

കര്‍ണാടകയില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു

Published : 21st June 2017 | Posted By: shins

 

ബണ്ട്വാള്‍: കര്‍ണാടക ബണ്ട്വാളില്‍ എസ്.ഡി.പി.ഐ.നേതാവിനെ വെട്ടി കൊന്നു. എസ്ഡിപിഐയുടെ  ബണ്ട്വാള്‍ അമ്മുഞ്ഞെ യുനിറ്റ് പ്രസിഡന്റും മള്ളുരു കളായിയില്‍ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫി (35)നെയാണ് പട്ടാപ്പകല്‍ വെട്ടി കൊലപ്പെടുത്തിയത്. ബെഞ്ചനാപടവു പ്രദേശത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ് ഡി പി ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു.

സംഘം കാലായില്‍ നിന്ന് തന്റെ ഓട്ടോയില്‍ കയറിയ യാത്രക്കാരനെ കാരവല സൈറ്റ് എന്ന സ്ഥലത്തിറക്കിയയുടനെ അക്രമികള്‍ മൂന്നു മോട്ടോര്‍ബൈക്കുകളിലായി എത്തി അഷ്‌റഫിനെ വളയുകയായിരുന്നു. അഷ്‌റഫ് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. എന്നാല്‍ അക്രമികള്‍ മാരകായുധങ്ങളുമായി പിന്നാലെ ഓടിയെത്തി അഷ്‌റഫിനെ പിടികൂടി വലിച്ചു പുറത്തെത്തിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ അക്രമികള്‍ ഉപേക്ഷിച്ച ഒരു വാള്‍ സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. അക്രമികളെല്ലാം മുഖം മറച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.  കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss