|    May 24 Thu, 2018 3:54 am
FLASH NEWS
Home   >  National   >  

കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

Published : 4th May 2018 | Posted By: sruthi srt

ബംഗളൂരു: ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ ബിഎന്‍ വിജയകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു.ഹൃദയാഘാതമാണ് മരണകാരണം. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.പട്ടാഭിരാമ നഗറില്‍ വീടുകള്‍ കയറി പ്രചരണം നടത്തുകയായിരുന്ന വിജയകുമാര്‍. പ്രദേശത്തെ ഒരു വീട്ടില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

നേരത്തേ അദ്ദേഹം രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പ്രചരാണത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെ ജയനഗറിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss