|    Oct 18 Wed, 2017 1:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടകയിലും ദലിത് പീഡനം; ബജ്‌രംഗ്ദളുകാരടക്കം ഏഴു പേര്‍ക്കെതിരേ കേസ്

Published : 25th July 2016 | Posted By: SMR

ചിക്കമംഗളൂരു: കര്‍ണാടകയില്‍ ഗോവധം ആരോപിച്ച് ദലിത് കുടുംബത്തെ ആക്രമിച്ച കേസില്‍ രണ്ട് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരടക്കം ഏഴുപേര്‍ക്കെതിരേ കേസെടുത്തു. ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ദലിതുകളെ കാറില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ മുറവിളിക്കിടെയാണ് കര്‍ണാടകയിലെ ദലിത് പീഡനം പുറത്തുവന്നത്.
പശുവിന്റെ തോലുരിഞ്ഞുവെന്നാരോപിച്ച് മൂന്നു ദലിതുകള്‍ക്കെതിരേ പോലിസ് നേരത്തെ കേസെടുത്തിരുന്നു. അവര്‍ നല്‍കിയ എതിര്‍ പരാതിയിലാണ് ഏഴുപേര്‍ക്കെതിരേ കേസെടുത്തത്. ജൂലൈ 10നാണ് ദലിതുകളെ ബജ്‌രംഗ്ദളുകാരടങ്ങുന്ന സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക