|    Oct 20 Fri, 2017 1:54 am

കര്‍ക്കടക മാസത്തിലും വെള്ളമെത്തിയില്ല; കര്‍ഷകര്‍ ദുരിതത്തില്‍

Published : 2nd August 2017 | Posted By: fsq

 

പാലക്കാട്: കര്‍ക്കടമാസത്തിലും ചിറ്റൂര്‍ പുഴയില്‍ വെള്ളമെത്താത്തത് കര്‍ഷകരെ  ദുരിതത്തിലാക്കി. മഴപെയ്യേണ്ട കാര്‍ക്കിടകത്തില്‍  ദുര്‍ബലമായാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. ഇത്തവണ  മഴ തീരെ കുറവായതിനാല്‍  അലിയാര്‍ മേഖലയില്‍ നിന്നും കൃത്യമായി നല്‍കേണ്ട വെള്ളം  കിട്ടാത്തതാണ് പുഴയില്‍ വെള്ളമെത്താന്‍  തടസമായിട്ടുള്ളത്. തമിഴ്‌നാട് കേരളത്തിലേക്ക്  വെള്ളം തുറന്നുവിടേണ്ട മൂലത്തറ ഡാമിലും വെള്ളം കുറവാണ്. ഉള്ള വെള്ളം ഇപ്പോള്‍  ഇടതുകര കനാലിലൂടെ തുറന്നു വിട്ടതിനാല്‍ ഡാമിന് താഴെ പുഴ വരണ്ട നിലയിലുമാണ്പുഴയില്‍ വെള്ളം തുറന്നാല്‍ മാത്രമേ തേമ്പാറമടക്ക്, ചിറ്റൂര്‍, പൊല്‍പ്പുള്ളി പ്രദേശങ്ങളിലെ കൃഷിക്ക്  വെള്ളം കിട്ടുകയുള്ളു ഇത്തവണ  മഴകുറഞ്ഞതിനാല്‍  വളരെ വൈകിയാണ്  കര്‍ഷകര്‍  ഒന്നാം വിള  ഇറക്കിയത്. വെള്ളം കിട്ടാത്തതിനാല്‍   ഇപ്പോള്‍   നട്ടമുഴുവന്‍ പാടങ്ങളും ഉണങ്ങി തുടങ്ങി. മഴകിട്ടാത്തതിനാല്‍  വിതച്ച  കൃഷിയിടങ്ങളും  ഇപ്പോള്‍ ഉണക്ക ഭീക്ഷണിയിലാണ് സാധാരണ  ജൂലൈ മാസത്തില്‍  ജില്ലയിലെ  എല്ലാ ഡാമുകളിലും വെള്ളം  നിറയാറുണ്ട്. ഇത്തവണ മലമ്പുഴയിലും, മീങ്കരയിലും എത്തിയ  വെള്ളത്തിന്റെ  അളവ് വളരെ  കുറവാണ്. മഴ കിട്ടിയില്ലെങ്കില്‍  ഡാമുകളിലെ വെള്ളം  കൊണ്ട്  കുടിവെള്ളത്തിന് മാത്രമേ  ഉപയോഗിക്കാന്‍ പറ്റുകയുള്ളുവെന്നാണ് ജലസേചന വകുപ്പധികൃതര്‍  പറയുന്നത്. കഴിഞ്ഞ തവണ  രണ്ടാംവിള യിറക്കാന്‍   കഴിയാത്ത  ജില്ലയിലെ കര്‍ഷകര്‍ക്ക് ഇത്തവണ  ഒന്നാം വിളയും എടുക്കാന്‍ പറ്റാന്‍  കഴിയില്ലെന്ന ആ ശങ്കയിലാണ്  കര്‍ഷകര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക