|    Jul 22 Sun, 2018 4:46 am
FLASH NEWS

കര്യാട്ടുകര കോണ്‍ഗ്രസ് ഓഫിസ് കല്ലെറിഞ്ഞു തകര്‍ത്ത നിലയില്‍

Published : 12th August 2017 | Posted By: fsq

 

തൃശൂര്‍: അയ്യന്തോള്‍ മണ്ഡലം കര്യാട്ടുകര കോണ്‍ഗ്രസ്സ് ഓഫീസ് കല്ലെറിഞ്ഞു തകര്‍ത്ത നിലയില്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ കാലത്ത് പാര്‍ട്ടി ഓഫീസ് തല്ലി തകര്‍ക്കും എന്നു ഭീഷണി മുഴക്കിയിരുന്നു. സെന്റ് ആലോഷ്യസ് കോളജ് ഇലക്ഷനുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ കര്യാട്ടുകര പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നലെ കാലത്ത് കെ.എസ്.യു നേതാക്കന്‍മാരെ പാര്‍ട്ടി ഓഫിസ് തല്ലിപൊളിക്കുമെന്നു എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപെടുത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ എശ്എഫ്‌ഐ ഗുണ്ടാസംഘമാണന്നു അയ്യന്തോള്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ രാമനാഥനും കൗണ്‍സിലര്‍ ഫ്രന്‍സീസ് ചാലിശേരിയും ആരോപിച്ചു.കേരളം മുഴവന്‍ സി.പി.എം ആക്രമം വ്യാപിപ്പിക്കുന്നതിന്റെ തെളിവാണ് എസ്എഫ്‌ഐയെ ഉപയോഗിച്ചു നടത്തിയ അക്രമം എന്ന് ഡി.സി.സി.ജനല്‍ സെക്രട്ടറി എ പ്രസാദ് പറഞ്ഞു. വെസ്റ്റ് പോലിസില്‍ കോണ്‍ഗ്രസ്സ് പരാതി നല്‍കി. ഓഫീസിനു പോലിസ് കാവല്‍ എര്‍പെടുത്തിയിട്ടുണ്ട്. വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയിരുന്നു. എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് അയ്യന്തോള്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി കര്യാട്ടുകരയില്‍ പ്രകടനം നടത്തി.ഡി.സി.സി ജനറല്‍ സെക്രട്ടറി എ പ്രസാദ്, എ എന്‍ വാസുദേവന്‍ തിരുമേനി, മണ്ഡലം പ്രസിഡണ്ട് കെ രാമനാഥന്‍, കൗണ്‍സിലര്‍മാരായ ഫ്രന്‍സിസ് ചാലിശേരി, ലാലി ജെയിംസ്, ശിവാനന്ദന്‍ പാറമേല്‍, പി എ ശശി, സി ടി പോള്‍സണ്‍, കെ സതീശന്‍, കെ സുരേഷ്, കെ വി ചന്ദ്രഹാസന്‍, അഡ്വ.ചന്ദ്രന്‍, എ കെ ആനന്ദന്‍, വര്‍ഗീസ്, പ്രദീപ്, സന്തോഷ് തട്ടുപറമ്പില്‍, രാജീവ് ടി എന്‍, രാധന്‍ കാര്യാട്ടുകര, കെ എ അനില്‍കുമാര്‍, വി ജി വിനോദ് പങ്കെടുത്തു.തുടര്‍ന്ന് പ്രതിഷേധയോഗം ഡി.സി.സി. ജനറല്‍ സെക്രട്ടറി എ പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ രാമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss