|    Aug 16 Thu, 2018 3:40 am
FLASH NEWS
Home   >  News now   >  

കരോളിന പ്ലിസ്‌കോവയും വീനസ് വില്യംസും രണ്ടാം റൗണ്ടില്‍

Published : 7th August 2018 | Posted By: jaleel mv

ഒറ്റാവ: കനേഡിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് വനിതാ സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ ലോക ഒമ്പതാം നമ്പര്‍ താരം കരോളിന പ്ലിസ്‌കോവയും സൂപ്പര്‍ താരം വീനസ് വില്യംസും ജയം സ്വന്തമാക്കിയപ്പോള്‍ പുരുഷ സിംഗിള്‍സില്‍ ഡേവിഡ് ഗോഫിന് അട്ടിമറി തോല്‍വി. വനിതകളുടെ മറ്റ് സിംഗിള്‍സ് മല്‍സരങ്ങളില്‍ ലൂസി സഫറോവയും ജൂലിയ ജോര്‍ജസും അനെറ്റ് കോന്റവെയ്റ്റും അനസ്‌തേഷ്യ സെവസ്റ്റോവയും രണ്ടാം റൗണ്ടില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ പാബ്ലോ കരീന ബുസ്തയും മിലോണ്‍ റാവോണിക്കും ബോര്‍ണ കോറിക്കും ഡീഗോ സെബാസ്റ്റ്യന്‍ ഷ്വാര്‍ഡ്‌സ്മാനും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ലോക 52ാം നമ്പര്‍ താരം കാതറീന സിനിയാക്കോവെയയാണ് പ്ലിസ്‌കോവ പരാജയപ്പെടുത്തിയത്. മുന്‍ ലോക മികച്ച താരവും നിലവിലെ 58ാം നമ്പര്‍ താരവുമായ ലൂസി സഫറോവ നിലവിലെ 23ാം നമ്പര്‍ താരം ആസ്‌ത്രേലിയയുടെ ദരിയ ഗവ്‌റിലോനയെ ഒന്നിനേതിരേ രണ്ട് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-6, 6-4, 7-5. എന്നാല്‍ നിലവിലെ ലോക 14ാം നമ്പര്‍ താരമായ വീനസ് വില്യംസാവട്ടെ, ലോക 124ാം നമ്പര്‍ താരം കരോളിന്‍ ഡോലെഹീഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-5,6-1) തോല്‍പിച്ചു. അതേസമയം, ലോക 21ാം നമ്പര്‍ താരം ചെക് റിപബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവയ്ക്ക് തോല്‍വി പിണഞ്ഞു. ലോക 29ാം നമ്പര്‍ താരം മക്‌ഡെലെന റൈബറിക്കോവയോടാണ് താരം പൊരുതിത്തോറ്റത്. സ്‌കോര്‍ 6-3,6-7,2-6. പുരുഷ സിംഗിള്‍സില്‍ ആതിഥേയ താരമായ മിലോണ്‍ റാവോണിക്കിനോടാണ് നിലവിലെ ലോക 11ാം നമ്പര്‍ താരമായ ഡേവിഡ് ഗോഫിന്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 3-6,4-6. മറ്റൊരു സിംഗിള്‍സില്‍ ലോക 13ാം നമ്പര്‍ സ്പാനിഷ് താരം പാബ്ലോ കരീനോ ബുസ്ത ജപ്പാന്റെ സീഡില്ലാ താരം യഷിഹിട്ടോ നിഷിയോക്കയ്‌ക്കെതിരേ ആദ്യ സെറ്റ് സ്വന്തമാക്കി (6-0) മുന്നിട്ട് നില്‍ക്കേ എതിര്‍ താരം മല്‍സരത്തില്‍ നിന്ന് പിന്‍മാറിയതോടെ കരീനോ ബുസ്തയ്ക്ക് വാക്കോവര്‍ ലഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss