|    Jul 23 Mon, 2018 11:19 pm
FLASH NEWS

കരേക്കാട് നോര്‍ത്തില്‍ മോഷണങ്ങള്‍ പതിവാകുന്നു

Published : 24th September 2017 | Posted By: fsq

 

പുത്തനത്താണി : കാടാമ്പുഴ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കരേക്കാട് നോര്‍ത്തില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഈ അടുത്ത മാസങ്ങളിലായി പ്രദേശത്തെ വിവിധ വീടുകളില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് പതിനഞ്ചോളം പവന്‍ സ്വര്‍ണ്ണാഭരണം.കാടാമ്പുഴ പൊലിസ് സ്‌റ്റേഷനില്‍ നിന്ന് നാല് കിലോ മീറ്റര്‍ പരിധിയില്‍ വരുന്ന ഇവിടെ മോഷണങ്ങള്‍ പെരുകുമ്പോഴും പ്രതികളെ പിടികൂനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതോടെ പ്രദേശത്തെ  ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പട്ടാക്കല്‍ സൈനുല്‍ ആബിദ് എന്ന ബാവയുടെ വീട്ടില്‍ ആറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്നതാണ് അവസാന സംഭവം. ബാവയുടെ ഭാര്യയുടെ  രണ്ടര പവന്‍ തൂക്കം വരുന്ന 2 പാദസരവും മകളുടെ ഒന്നര പവന്‍ വരുന്ന ഒരു വളയുമാണ്  മോഷണം പോയത്. ഇതേ ദിവസം അയല്‍വാസിയായ  കരിമ്പന അലിയുടെ വീടിന്റെ ജനല്‍ തകര്‍ത്തു മോഷണ ശ്രമവും നടന്നു. കഴിഞ്ഞ മാര്‍ച്ചില്‍  പട്ടാക്കല്‍ കുഞ്ഞാനുവിന്റെ കുട്ടികളുടെ ഒന്നര പവന്‍ വരുന്ന വളയും മാലയും ജനല്‍ വഴി കവര്‍ന്നിരുന്നു. അന്ന്  തന്നെ പ്രദേശത്തെ മണാട്ടില്‍ ഡോ. അബ്ദു സമദിന്റെ ഭാര്യയുടെ നാലര പവന്‍ വരുന്ന പാദസരവും ജനല്‍ വഴി മോഷ്ടാക്കള്‍ തട്ടിയെടുത്തു. ഏപ്രില്‍ മാസത്തില്‍ മനയങ്ങാട്ടില്‍ ബാവയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍  മകളുടെ രണ്ടര പവന്‍ തൂക്കം വരുന്ന ഒരു പാദസരം, രണ്ട് പവന്‍ വരുന്ന ഒരു ജോഡി പാദസരം, ഒന്നര പവന്റെ കൈ ചെയിനും കവര്‍ന്നു. കഴിഞ്ഞ വര്‍ഷം  വെളക്കാട്ട്‌തൊടി കുഞ്ഞിമൊയ്തീന്റെ വീട്ടില്‍ നിന്നും നാല് പവന്റെ മാല, ഒന്നര പവന്റെ പാദസരം, ഒരു പവന്റെ മാല, മുക്കാല്‍ പവന്റെ കൈ ചെയിന്‍, നാല് പവന്റെ രണ്ട് ജോടി കമ്മല്‍ എന്നിവ കവര്‍ന്നിരുന്നു. ഈ സംഭവങ്ങളിലെല്ലാം ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ത്ഥര്‍ അടക്കമുള്ളവര്‍ വന്നു തെളിവു ശേഖരിച്ചു എന്നല്ലാതെ പ്രതികളെ പിടികൂടാന്‍ ഇത് വരെയും പൊലിസിനു കഴിഞ്ഞിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss