|    Oct 20 Sat, 2018 1:26 am
FLASH NEWS

കരുവാറ്റ ജലോല്‍സവത്തില്‍ കരുവാറ്റ ചുണ്ടന്‍ ജേതാക്കളായി

Published : 8th September 2017 | Posted By: fsq

 

ഹരിപ്പാട്: മഴപെയ്ത് തെളിഞ്ഞ മാനത്തെയും ആയിരങ്ങളുടെ ആര്‍പ്പുവിളികളെയും സാക്ഷിയാക്കി 51ാമത് കരുവാറ്റ ജലോല്‍സവത്തില്‍ കരുവാറ്റ ചുണ്ടന്‍ ജേതാക്കളായി. കരുവറ്റാ ലീഡിങ് ചാനലില്‍ ഹോംമിനിസ്‌റ്റേഴ്‌സ് ട്രോഫിക്കുവേണ്ടി നടന്ന ഫൈനല്‍ മല്‍സരത്തില്‍ ജോയ്‌സ് മാനുവല്‍ കാപ്റ്റനായ കരുവാറ്റ ശ്രീവിനായകന്‍ ചുണ്ടനെ ഒരു വള്ളപ്പാട് പിന്നിലാക്കിയാണ് പ്രസന്നന്‍ മല്ലശ്ശേരി കാപ്റ്റനായ കരുവാറ്റ വിജയിച്ചത്. മധു കാപ്റ്റനായ ചെറുതന മൂന്നും സ്ഥാനങ്ങള്‍ നേടി. ചുണ്ടന്‍ വളളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ ഗോപിനാഥന്‍ നായര്‍ കാപ്റ്റനായ ആയാപറമ്പ് വലിയദിവാന്‍ജി ഒന്നാം സ്ഥാനവും, കൊച്ചുമോന്‍ കാപ്റ്റനായ കാരിച്ചാല്‍ രണ്ടാം സ്ഥാനവും, കെ ഷാജി കാപ്റ്റനായ ആനാരി മൂന്നാം സ്ഥാനവും നേടി. വെപ്പ് ബിഗ്രേഡ് ഫൈനലില്‍ ചിറമേല്‍ തോട്ടുകടവന്‍ ജേതാവായി. പുന്നത്ര പുരയ്ക്കല്‍ രണ്ടാമത് ഫിനിഷ് ചെയ്തു. കായംകുളം എംഎല്‍എ പ്രതിഭാഹരി ജലമേള ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് സമ്മാനദാനം നിര്‍വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss