|    Sep 19 Wed, 2018 6:09 pm
FLASH NEWS

കരുവാങ്കല്ലില്‍ ബേക്കറിക്ക് തീപിടിച്ച് വ്യാപക നഷ്ടം

Published : 7th June 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരുവാങ്കല്ല് അങ്ങാടിയില്‍ ബേക്കറി കടക്ക് തീപിടിച്ച് പൂര്‍ണമായും കത്തിയമര്‍ന്നു. ഇന്നലെ രാത്രി 12 മണിയോടെ കരുവാങ്കല്ല് അങ്ങാടിയിലുളള റിജോയ്‌സ് ബേക്കറി ആന്റ് കൂള്‍ബാര്‍ സ്ഥാപനമാണ് കത്തിമയര്‍ന്നത്. കരുവാങ്കല്ല് സ്വദേശി കടൂരന്‍ അബൂബക്കറിന്റെ ഉടമസ്ഥതിയുളളതാണ് ബേക്കറി.
റമദാന്‍ ആയതിനാല്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു മണിവരെയാണ് കട പ്രവര്‍ത്തിക്കുന്നത്. ഇന്നലെ രാത്രി ബേക്കറി അടച്ച് മടങ്ങിയതായിരുന്നു.
രാത്രി 12 മണിയോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയപ്പോഴാണ് കടയുടെ അകത്ത് നിന്ന് തീയും പുകയും കണ്ടെത്. തുടര്‍ന്ന് ഷട്ടര്‍ തുറന്ന് നോക്കിയപ്പോഴാണ് കടപൂര്‍ണമായും കത്തിയമരുന്നത് കണ്ടത്.
നാട്ടുകാര്‍ ഏറെ പണിപെട്ടിട്ടും തീ അണക്കാനായില്ല. പിന്നീട് കോഴിക്കോട് മീഞ്ചന്ത, മലപ്പുറം എന്നിവടങ്ങളില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
തേഞ്ഞിപ്പലം, കരിപ്പൂര്‍ പൊലീസും സ്ഥലത്തെത്തി. കടയുടെ ഫര്‍ണിച്ചര്‍, ഫ്രിഡ്ജ്, മിക്‌സി, ഭക്ഷ്യവസ്തുക്കള്‍, വയറിങ്  ഉള്‍പ്പടെയുളളവ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വാടക കെട്ടിടത്തിലാണ് ബേക്കറി പ്രവര്‍ത്തിക്കുന്നത്. കരുവാങ്കല്ലില്‍ ദീര്‍ഘകാലമായി ബേക്കറിയും കൂള്‍ബാറും നടത്തിവരികയാണ് അബൂബക്കര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss