|    Jan 18 Wed, 2017 5:14 am
FLASH NEWS

കരുവന്‍തുരുത്തി സഹകരണ ബാങ്കിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് വിലക്ക്

Published : 3rd September 2016 | Posted By: SMR

ഫറോക്ക്: കരുവന്‍തുരുത്തി സഹകരണ ബാങ്കിന്റെ പുതിയ ഭരണ സമിതി പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും നിയമനങ്ങള്‍ നടത്തുന്നതും ബ്രാഞ്ചുകള്‍ തുറക്കുന്നതും ഉള്‍പ്പെടെ നയപരമായ തീരുമാനങ്ങളെടുക്കുന്നത് സഹകരണ ആര്‍ബിട്രേഷന്‍ കോടതി വിലക്കി.
കഴിഞ്ഞ ആഗസ്ത് ഏഴാം തിയ്യതി നടന്ന ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നെന്നും റിട്ടേണിങ് ഓഫിസറും ഇലക്ട്രികല്‍ ഓഫിസറും ഇതിന് കൂട്ടുനിന്നെന്നും കാണിച്ച് ഒരു കൂട്ടം മെംബര്‍മാര്‍ പരാതികളുമായി സഹകരണ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.
3294 അംഗങ്ങളുണ്ടായിരുന്ന ബാങ്കിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് 1700ഓളം അംഗങ്ങളെ പുറത്താക്കി ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്കനുകൂലമായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയും തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയും ഇലക്ട്രി ക ല്‍ ഓഫിസറും റിട്ടേണിങ് ഓഫിസറും പക്ഷപാതപരമായി പെരുമാറുകയും ഏകപക്ഷീയമായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതു വഴി സഹകരണ ജനാധിപത്യ സംവിധാനം അട്ടിമറിക്കപ്പെട്ടെന്നുമായിരുന്നു ആരോപണം.
പകുതിയിലധികം വരുന്ന അംഗങ്ങളെ യാതൊരറിയിപ്പും നല്‍കാതെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ഐഡന്റിറ്റി കാര്‍ഡുമായി വോട്ടു ചെയ്യാന്‍ ഫറോക്ക് നഗരസഭാ ഹാളിലെത്തിയപ്പോഴാണ് ഭൂരിഭാഗം അംഗങ്ങളും  തങ്ങള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടതറിഞ്ഞത്.
ഇങ്ങനെ ഏകപക്ഷീയമായ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടന്ന തിരഞ്ഞെടുപ്പ് നിയമപരമല്ല എന്ന പരാതിക്കാരുടെ വാദത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി, ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. യുഡിഎഫ് നിയന്ത്രണത്തിലായിരുന്ന ബാങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ പരാജയപ്പെടുകയും മുന്‍ പ്രസിഡന്റ് നേതൃത്വം നല്‍കിയ യുഡിഎഫ് വിമത പാനല്‍ വിജയിക്കുകയുമാണുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക