|    Jan 22 Sun, 2017 7:20 am
FLASH NEWS

കരുനാഗപ്പള്ളി ട്രെയിന്‍ അപകടം: ബോഗികള്‍ മാറ്റാന്‍ നടപടിയില്ല

Published : 1st October 2016 | Posted By: Abbasali tf

കരുനാഗപ്പള്ളി: ഒരാഴ്ച മുമ്പ് മാരാരിത്തോട്ടത്തിനു സമീപമുണ്ടായ ട്രെയിന്‍ ദുരന്തത്തിനെ തുടര്‍ന്ന് പാളത്തിന് സമീപത്തേക്ക് മാറ്റിയിട്ട ബോഗികള്‍ നീക്കം ചെയ്യാന്‍ നടപടിയില്ല. ഇതോടെ നിരവധി കുടുംബങ്ങള്‍ക്ക് നടവഴി പോലും നഷ്ടപ്പെട്ടിരിക്കുകയാണ്.നൂറ് കണക്കിന് പ്രദേശവാസികള്‍ ദൈനം ദിനം ഉപയോഗിച്ച് വരുന്ന റെയില്‍വേ പാളത്തിന് സമാന്തരമായുള്ള റോഡിന് കുറുകെയാണ് മറിഞ്ഞ ബോഗികളില്‍ ഒന്ന് കിടക്കുന്നത്. ഇത് അടിയന്തരമായി മാറ്റണമെന്നാവശ്യപ്പെട്ട് ആര്‍ രാമചന്ദ്രന്‍ എംഎല്‍എ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും ഡിവിഷനല്‍ മാനേജര്‍ക്കും കത്തയച്ചു.മാരാരിത്തോട്ടം ക്ഷേത്രത്തിനു സമീപത്തുനിന്നും റെയില്‍വേ ക്രോസുകള്‍ കടക്കാതെ കല്ലുകടവ് ഭാഗത്തേക്ക് പോകുന്ന സമാന്തര പാത നിരവധി യാത്രക്കാര്‍ ദിവസവും ഉപയോഗിക്കുന്നതാണ്. കാറുകളും ബൈക്കും കാല്‍നട യാത്രക്കാരുമുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദിവസവും കടന്നുപോകുന്ന ഈപാതയിലേക്കാണ് അപകടത്തിലായ ട്രെയിനിന്റെ ബോഗികള്‍ പതിച്ചത്. കല്ലേലിഭാഗം പ്രദേശത്തെ നൂറോളം വീടുകള്‍ ഈ ഭാഗത്തുണ്ട്. ഇവരെല്ലാം യാത്രാസൗകര്യത്തിനായി ഉപയോഗിച്ചിരുന്ന റോഡ് പൂര്‍ണമായി ബോഗി വീണ് അടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ചില ബോഗികള്‍ മാറ്റിയെങ്കിലും ഒരെണ്ണം ഇപ്പോഴും നടവഴിയില്‍ തന്നെയാണ് കിടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക