|    Apr 26 Thu, 2018 9:18 am
FLASH NEWS

കരുനാഗപ്പള്ളിയില്‍ യുഡിഎഫ് രാപ്പകല്‍ സമരം നാളെ

Published : 2nd March 2018 | Posted By: kasim kzm

കരുനാഗപ്പളളി: യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാപ്പകല്‍ സമരം നടക്കും.
കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം 10 മണിക്കാരംഭിക്കുന്ന രാപ്പകല്‍സമരം കോണ്‍ഗ്രസ്സ് നേതാവ് ബെന്നിബഹ്‌നാന്‍ എക്‌സ്. എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. രാജ്യത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന നരേന്ദ്രമോദിയുടെ ഫാഷിസ്റ്റ് ഭരണത്തിനും കേരളം ഭരിക്കുന്ന കൊലപാതക സര്‍ക്കാരിനെതിരേയും നടക്കുന്ന സമരം 24 മണിക്കൂര്‍ നീണ്ടുനില്‍ക്കും.
ജില്ലാസംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും. നിയോജകമണ്ഡലത്തിലെ എട്ട് മണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ യഥാക്രമം ൃരാവിലെ പത്ത് മുതല്‍ ഒന്ന് വരെ ഓച്ചിറ ക്ലാപ്പന, 1 മണി മുതല്‍ 4 മണി വരെ തൊടിയൂര്‍, 4 മണിമുതല്‍ 7 മണിവരെ കുലശേഖരപുരം,  ഏഴ് മണിമുതല്‍ മാര്‍ച്ച് നാലിന് രാവിലെ എട്ട് വരെ കരുനാഗപ്പള്ളി, എട്ട്് മുതല്‍ 10 മണി വരെ തഴവ, പാവുമ്പ, ആലപ്പാട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും പങ്കെടുക്കും.
10 മണിക്ക് നടക്കുന്ന സമാപനസമ്മേളനം  യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ സി രാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രനും കണ്‍വീനര്‍ എം എ സലാമും അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss