|    Jan 22 Sun, 2017 3:09 am
FLASH NEWS

കരുനാഗപ്പള്ളിയിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം

Published : 25th August 2016 | Posted By: SMR

കരുനാഗപ്പള്ളി: ടൗണിലെ ഗതാഗത സംവിധാനം കുറ്റമറ്റതാക്കാന്‍ കരുനാഗപ്പള്ളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ജനപ്രതിനിധികളുടെയും താലൂക്ക് തല ഉദ്യോഗസ്ഥ മേധാവികളുടെയും യോഗം തീരുമാനിച്ചു.ഗതാഗതകുരുക്ക് ഏറെ അനുഭവപ്പെടുന്ന ലാലാജി ജങ്ഷന്‍ പുതിയകാവ് എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിന് വേണ്ടിവരുന്ന പണം ആര്‍ രാമചന്ദ്രന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് നല്‍കും. ആലുംകടവിലേക്കുള്ള ഹൈസ്‌കൂള്‍ ജങ്ഷനിലെ ബസ് സ്‌റ്റോപ്പ് ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തേക്ക് മാറ്റും. ഹൈസ്‌കൂള്‍ ജങഷനിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആലുംകടവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ താച്ചയില്‍, ചക്കാല ജങ്ഷന്‍ വഴിയായിരിക്കും ദേശീയപാതയില്‍ എത്തുക. പടനായര്‍കുളങ്ങര മഹാദേവര്‍ ക്ഷേത്രം മുതല്‍ തെക്കോട്ട് കെഎസ്ആര്‍ടിസി ഡിപ്പോ വരെ ദേശീയപാതയുടെ കഴിക്ക് ഭാഗത്ത് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കും. ടൗണിലെ വരിയോര കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ മുനിസിപ്പാലിറ്റിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. യോഗത്തില്‍ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ശോഭന, നഗരസഭാ പൊതുമാരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ശിവരാജന്‍, കൗണ്‍സിലര്‍ സി വിജയന്‍പിള്ള, തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ താലൂക്ക്തല ഉദ്യോഗസ്ഥ മേധാവികള്‍  യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക