|    Sep 26 Tue, 2017 5:45 am
FLASH NEWS

കരുനാഗപള്ളിയില്‍ കരുത്ത് കാട്ടാന്‍ എസ്ഡിപിഐ

Published : 11th May 2016 | Posted By: SMR

കരുനാഗപ്പള്ളി:എസ്ഡിപിഐ സംസ്ഥാനജനറല്‍ സെക്രട്ടറി എ കെ സലാസുദ്ദീന്‍ മല്‍സരിക്കുന്ന കരുനാഗപള്ളി മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കൊപ്പംശക്തമായ മല്‍സരമാണ് എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സഖ്യംകാഴ്ചവെക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സാധീനമുള്ള മണ്ഡലത്തില്‍ എസ്ഡിപിഐക്ക് ശക്തമായ വോട്ട്ബാങ്കുണ്ട്.

അതോടൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങളും പാരമ്പര്യമുള്ള ധാരളം മുസ്‌ലിം നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരിക്കേ സി ആര്‍ മഹേഷിന് സീറ്റ് നല്‍കിയതുമായി ബന്ധപെട്ട് മുസ്‌ലിംകള്‍ക്കിടയിലുള്ള അതൃപ്തി തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് എസ്ഡിപിഐയുടെ കണക്ക് കൂട്ടല്‍. ഒന്നാംഘട്ട സ്ഥാനാര്‍ഥി പര്യടനം പൂര്‍ത്തിയാക്കിയ എ കെ സലാഹുദ്ദീന്‍ ഇപ്പോള്‍പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കുകയാണ്.
ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദല്‍ എന്ന സന്ദേശം മുന്നോട്ട് വെക്കുന്ന എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തെ കരുനാഗപള്ളി മണ്ഡലത്തിലെ ജനങ്ങളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക