|    Jul 22 Sun, 2018 8:16 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കരുത്ത് കുറയുന്നില്ല ഗ്രൂപ്പ് എഫിലും

Published : 11th September 2017 | Posted By: fsq

 

ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ എഫ് ഗ്രൂപ്പിലും പോരാട്ടം ശക്തമാവുമെന്നുറപ്പാണ്. കാരണം ശക്തരായ ഇംഗ്ലണ്ടും ചിലിയും മെക്‌സിക്കോയും ഇറാഖുമാണ് ഗ്രൂപ്പ് എഫില്‍ ഉള്‍പ്പെടുന്നത്. ഇറാഖ്പരിശീലകന്‍: കഹ്താന്‍ ജാതിര്‍2013ല്‍ അണ്ടര്‍ 17 ലോകകപ്പ് ആദ്യമായി കളിച്ച ഇറാഖ് എഫ് ഗ്രൂപ്പില്‍ താരതമ്യേന ദുര്‍ബലരാണെന്ന് വിശേഷിപ്പിക്കാമെങ്കിലും അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല.  2013ലെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ഇറാഖ് എംഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിന്റെ ആദ്യ നാലില്‍ ഇടം നേടിയാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയത്. മുഹമ്മദ് ദാവൂദ്, മുന്‍താദര്‍ മുഹമ്മദ് എന്നീ താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ.——മെക്‌സിക്കോപരിശീലകന്‍: മരിയോ അര്‍ട്ടീഗ1985 ല്‍ അണ്ടര്‍ 17 ലോകകപ്പ് ആദ്യമായി കളിച്ച മെക്‌സിക്കോ 2005ലും 2011ലും കിരീടവും ചൂടിയിട്ടുണ്ട്. കോണ്‍കാകാഫ് കപ്പിന്റെ ആദ്യ നാലില്‍ ഇടം നേടിയാണ് മെക്‌സിക്കോ 2017 ലോകകപ്പിലേക്കുള്ള യോഗ്യത സ്വന്തമാക്കിയത്. 2015ലെ നാലാം സ്ഥാനക്കാരായ മെക്‌സിക്കോ ഇത്തവണ കപ്പില്‍ മുത്തമിടാന്‍ സാധ്യത കല്‍പ്പിക്കുന്ന പ്രധാന ടീമുകളിലൊന്നാണ്. ജെയ്‌റോ ടോറസ്, ഡാനിയല്‍ ലോപസ് എന്നിവരാണ് ടീമിന്റെ കരുത്ത്.ചിലിപരിശീലകന്‍: ഹെര്‍നാന്‍ കപ്യൂറ്റോ1993ല്‍ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യമായി പന്ത് തട്ടിയ ചിലി അരങ്ങേറ്റ ലോകകപ്പില്‍ തന്നെ മൂന്നാം സ്ഥാനം സ്വന്തമാക്കി. ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പിന്റെ ആദ്യ നാലില്‍ ഇടം നേടിയാണ് ചിലി 2017 ലോകകപ്പിനെത്തുന്നത്. 2015 ലോകകപ്പിന്റെ ആദ്യ 16ല്‍ ഇടം നേടി മടങ്ങിയ ചിലി കന്നിക്കിരീടം മോഹിച്ചാവും ഇന്ത്യയിലേക്കെത്തുന്നത്. ഗാസ്‌റ്റോണ്‍ സുനിഗ, അലെക്‌സീസ് കാസ്‌ട്രോ എന്നിവരാണ് ചിലിയുടെ കുന്തമുന.ഇംഗ്ലണ്ട്പരിശീലകന്‍: സ്റ്റീവ് കൂപ്പര്‍2007ല്‍ ആദ്യമായി അണ്ടര്‍ 17 ലോകകപ്പ് കളിച്ച ഇംഗ്ലണ്ട് 2007ലും 2011ലും ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചെങ്കിലും കപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. അണ്ടര്‍ 17 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ നാലില്‍ ഇടം കണ്ടെത്തിയാണ് ഇംഗ്ലണ്ട് 2017 ലോകകപ്പിനുള്ള യോഗ്യത നേടിയത്. 2015 സീസണില്‍ ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായ ഇംഗ്ലണ്ടിന്റെ ഇത്തവണത്തെ പ്രതീക്ഷ റിയാന്‍ ബ്രീസ്റ്റര്‍, ജാഡോണ്‍ സാഞ്ചോ എന്നീ താരങ്ങളിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss