|    Feb 19 Sun, 2017 10:21 pm
FLASH NEWS

കരുത്തര്‍ക്കു കാലിടറി

Published : 4th November 2016 | Posted By: SMR

വാര്‍സോ/ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസത്തെ മല്‍സരങ്ങളില്‍ കരുത്തര്‍ക്കു കാലിടറി. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ്, മുന്‍ ചാംപ്യന്‍മാരായ യുവന്റസ് എന്നിവര്‍ സമനിലയി ല്‍ കുരുങ്ങിയപ്പോള്‍ ശക്തരായ ടോട്ടനം ഹോട്‌സ്പര്‍ തോല്‍വിയേറ്റുവാങ്ങി.
എന്നാല്‍ മുന്‍ റണ്ണറപ്പും ജര്‍മനിയിലെ വമ്പന്‍മാരുമായ ബൊറൂസ്യ ഡോട്മുണ്ട് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. കഴിഞ്ഞ ദിവസം അവസാന 16ല്‍ ഇടംനേടിയ ഏക ടീമും ഡോട്മുണ്ടാണ്.
ഗ്രൂപ്പ് ഇയില്‍ ജര്‍മനിയില്‍ നിന്നുള്ള ബയേ ര്‍ ലെവര്‍ക്യുസനാണ് എതിരില്ലാത്ത ഒരു ഗോളിനു ടോട്ടനത്തിനെ വീഴ്ത്തിയത്. മറ്റൊരു മ ല്‍സരത്തില്‍ മൊണാക്കോ 3-0നു സിഎസ് കെഎ മോസ്‌കോയെ തകര്‍ത്തു. ഗ്രൂപ്പ് എഫി ല്‍ പോളണ്ട് ക്ലബ്ബായ ലെഗിയ വാര്‍സോയാണ് റയലിനെ 3-3നു പിടിച്ചുനിര്‍ത്തിയത്. ഡോട്മുണ്ട് 1-0ന് സ്‌പോര്‍ട്ടിങ് ലിസ്ബണിനെ കീഴടക്കുകയായിരുന്നു.
ഗ്രൂപ്പ് ജിയില്‍ ലെസ്റ്റര്‍ സിറ്റിയെ എഫ്‌സി കോപന്‍ഹേഗന്‍ ഗോള്‍രഹിതമായി തളച്ചപ്പോള്‍ എഫ്‌സി പോര്‍ട്ടോ 1-0ന് ക്ലബ്ബ് ബ്രൂഗെയെ കീഴടക്കി. ഗ്രൂപ്പ് എച്ചില്‍ ഒളിംപിക് ലിയോണാണ് യുവന്റസിനെ 1-1നു തളച്ചത്. സെവിയ്യ 4-0 ന് ഡയനാമോ സെഗ്രബിനെ തകര്‍ത്തുവിട്ടു.
ലീഡ് നേടിയിട്ടും ജയം കൈവിട്ട് റയല്‍
പോളിഷ് ടീമായ ലെഗിയക്കെതിരേ ജയിക്കാമായിരുന്ന മല്‍സരമാണ് റയല്‍ കൈവിട്ടത്. 0-2ന്റെ ലീഡുമായി കുതിച്ച റയല്‍ ഒരു ഘട്ടത്തില്‍ അനായാസ ജയം നേടുമെന്ന് കരുതിയെങ്കിലും ലെഗിയ രണ്ടു ഗോള്‍ തിരിച്ചടിച്ച് സമനില കൈക്കലാക്കി. വീണ്ടുമൊരു ഗോള്‍ കൂ ടിയ ലെഗിയ അട്ടിമറി ജയത്തിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ഫൈനല്‍ വിസിലിന് അഞ്ചു മിനിറ്റ് ബാക്കിനില്‍ക്കെ മറ്റെയോ കൊവാസിച്ചിന്റെ ഗോള്‍ റയലിനെ രക്ഷിച്ചു.
മല്‍സരം തുടങ്ങി ഒന്നാം മിനിറ്റില്‍ത്തന്നെ സൂപ്പര്‍ താരം ഗരെത് ബേല്‍ റയലിന്റെ അക്കൗണ്ട് തുറന്നിരുന്നു. 35ാം മിനിറ്റില്‍ കരീം ബെ ന്‍ സെമ സ്‌കോര്‍ 2-0 ആക്കി. എന്നാല്‍ 40ാം മിനിറ്റില്‍ വാദിസ് ഒഡിയ ഒഫോയിലൂടെ ആദ്യഗോ ള്‍ മടക്കിയ ലെഗിയ 58ാം മിനിറ്റില്‍ മിറോസ്ലാവ് റഡോവിച്ചിലൂടെ രണ്ടാം ഗോളും നിക്ഷേപിക്കുകയായിരുന്നു.
അതേസമയം, പോര്‍ച്ചുഗീസ് ചാംപ്യന്‍മാരായ സ്‌പോര്‍ട്ടിങിനെതിരേ സ്വന്തം തട്ടകത്തി ല്‍ അഡ്രിയാന്‍ റാമോസിന്റെ ഗോളാണ് ഡോട്മുണ്ടിനു ജയം സമ്മാനിച്ചത്. 12ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച താരത്തിന്റെ ഗോള്‍. നാലു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 10 പോയിന്റുമായാണ് ഡോട്മുണ്ട് അവസാന 16 ല്‍ സ്ഥാനമുറപ്പിച്ചത്. എട്ടു പോയിന്റുള്ള റയലിന് അടുത്ത കളിയില്‍ ജയിച്ചാല്‍ നോക്കൗട്ട്‌റൗണ്ടിലെത്താം.
ലെസ്റ്ററിനു കാത്തിരിക്കണം
കന്നി ചാംപ്യന്‍സ് ലീഗില്‍ തന്നെ പ്രീക്വാര്‍ട്ടറിലെത്തുകയെന്ന ഇംഗ്ലീഷ് ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയുടെ കാത്തിരിപ്പ് നീളും. ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ മല്‍സരങ്ങളില്‍ ജയിച്ചിരുന്നെങ്കില്‍ ഇരുടീമും പ്രീക്വാര്‍ട്ടറിലെത്തുമായിരുന്നു. തുടര്‍ച്ചയായ മൂന്നു ജയങ്ങളുമായി കുതിച്ച ലെസ്റ്ററിനെ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള കോപന്‍ഹേഗന്‍ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടുകയായിരുന്നു.
ഗ്രൂപ്പ് എച്ചില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ലിയോണിനെതിരേ യുവന്റസ് സമനില വഴങ്ങിയത്. 13ാം മിനിറ്റില്‍ ഗോണ്‍സാ ലോ ഹിഗ്വയ്‌നാണ് യുവന്റസിനായി നിറയൊഴിച്ചത്. 85ാം മിനിറ്റില്‍ കൊറെന്റിന്‍ ടൊലി സ്സോ ലിയോണിന്റെ ഗോള്‍ മട ക്കി.
മറ്റൊരു കളിയില്‍ സെഗ്രബിനെ 4-0 നു തുര ത്തിയ സെവിയ്യ ഗ്രൂപ്പി ല്‍ തലപ്പത്തേക്കുയര്‍ന്നു.
ഗ്രൂപ്പ് ഇയി ല്‍ ടോട്ടനത്തിനെതിരേ കെവിന്‍ കാംപിളിന്റെ ഗോളാണ് ലെവര്‍ക്യുസനു ജയമൊരുക്കിയ ത്. സിഎസ്‌കെഎയ്‌ക്കെതിരേ റഡാമെല്‍ ഫല്‍കാവോ ഇരട്ടഗോളോടെ മൊണാക്കോയുടെ വിജയശില്‍പ്പിയായി. മൊണാക്കോയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക