|    Aug 18 Sat, 2018 2:42 am
FLASH NEWS
Home   >  National   >  

കരുണാനിധിയെ കാണാനെത്തി: ബിരിയാണിയുടെ പേരില്‍ ഡിഎംകെ യുവ നേതാവിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ ആക്രമം,ജീവനക്കാരെ മര്‍ദിച്ചു

Published : 2nd August 2018 | Posted By: sruthi srt

ചെന്നൈ: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഡിഎംകെ നേതാവ് കരുണാനിധിയെ കാണാന്‍ ചെന്നൈയില്‍ എത്തിയ പാര്‍ട്ടി യുവജന വിഭാഗം സെക്രട്ടറി യുവാരജ് അടക്കമുള്ള പ്രവര്‍ത്തകര്‍ ബിരിയാണിയുടെ പേരില്‍ ചെന്നൈയിലെ ഹോട്ടലില്‍ അക്രമം നടത്തി. ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചു. ആക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

അക്രമികള്‍ തങ്ങള്‍ ഡിഎംകെ പ്രവര്‍ത്തകരാണ്, കരുണാനിധിയെ കാണാന്‍ എത്തിയതാണെന്നും പറഞ്ഞാണ് ജീവനക്കാരെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന സൗജന്യമായി ബിരിയാണി വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഹോട്ടല്‍ അടക്കുന്ന സമയമായതില്‍ ഭക്ഷണം തീര്‍ന്നതായി ജീവനക്കാരന്‍ അറിയിച്ചു. ഇതോടെയാണ് ഇവര്‍ അക്രമം നടത്തിയത്. വെയിറ്ററെ തല്ലുന്നത് തടയാനെത്തിയപ്പോഴാണ് മറ്റ് ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുന്നത്. സംഭവത്തില്‍ കലാപം സൃഷ്ടിക്കല്‍ വകുപ്പടക്കം ചുമത്തി പോലിസ് കേസെടുത്തു. അതിനിടെ,യുവജന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss