|    Aug 15 Wed, 2018 6:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കരുണാനിധിയുടെ മരണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അനുശോചിച്ചു

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെയുടെ അനിഷേധ്യ നേതാവുമായിരുന്ന കരുണാനിധിയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന അഗാധമായ ദുഃഖം രേഖപ്പെടുത്തി.
എട്ടു പതിറ്റാണ്ടിലേറെക്കാലമായി തമിഴ്‌നാടിന്റെ പൊതുജീവിതത്തിലും അര നൂറ്റാണ്ടിലേറെക്കാലമായി ദേശീയ രാഷ്ട്രീയത്തിലും നിറസാന്നിധ്യമായിരുന്ന കരുണാനിധിയുടെ സ്വാധീനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹികനീതിയുടെ പതാക വാഹകനായിരുന്നു അദ്ദേഹം. ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായ കരുണാനിധിയുടെ ജീവിതം സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമോദാഹരണമാണ്. യുവതലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു ധാരാളം പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനാകെ, പ്രത്യേകിച്ച് തമിഴ്ജനതയ്ക്കു തീരാനഷ്ടമാണ്.
കരുണാനിധിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുബത്തെയും പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും തമിഴ്ജനതയെയും എം മുഹമ്മദാലി ജിന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അനുശോചനം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss