|    Apr 23 Sun, 2017 7:24 pm
FLASH NEWS

കരുണാനിധിയുടെ പിന്‍ഗാമി സ്റ്റാലിന്‍

Published : 21st October 2016 | Posted By: SMR

ചെന്നൈ: കരുണാനിധിക്കുശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വം മകന്‍ സ്റ്റാലിന്‍ ഏറ്റെടുക്കും. സ്റ്റാലിനാണ് തന്റെ പിന്‍ഗാമിയെന്ന് കരുണാനിധി പ്രഖ്യാപിച്ചു. 92കാരനായ കരുണാനിധി ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുണ്ട്. മകന്‍ സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചെങ്കിലും താന്‍ രംഗം വിട്ടിട്ടില്ലെന്നും കരുണാനിധി പറഞ്ഞു. പാര്‍ട്ടിയിലെ ഭിന്നിപ്പു കാരണം മാറ്റിനിര്‍ത്തപ്പെട്ട സ്റ്റാലിന്റെ സഹോദരന്‍ അഴഗിരിക്ക് ഇതോടെ ഡിഎംകെ നേതൃത്വത്തിലെത്താനുള്ള സാധ്യത തീര്‍ത്തും നഷ്ടമായി. 63കാരനായ സ്റ്റാലിനെ പിന്‍ഗാമിയാക്കുന്ന കാര്യം ഒരു വാരികയ്ക്കു നല്‍കിയ അഭിഭുഖത്തിലാണ് കരുണാനിധി വ്യക്തമാക്കിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day