|    Aug 18 Sat, 2018 5:55 pm
FLASH NEWS
Home   >  National   >  

കരുണാനിധിയുടെ നില ഗുരുതരം; 24 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍

Published : 6th August 2018 | Posted By: afsal aph


ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ചെന്നൈ കാവേരി ഹോസ്പിറ്റല്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. ചികില്‍സ തുടരുന്നുണ്ടെങ്കിലും മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ല.
നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഉള്ളത്. ആശുപത്രിയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. അരമണിക്കൂര്‍ കരുണാനിധിയെ കസേരയില്‍ ഇരുത്തിയതായായിരുന്നു ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss