|    Aug 22 Wed, 2018 2:46 am
FLASH NEWS
Home   >  National   >  

കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലത്തെ ചൊല്ലി തര്‍ക്കം; ഹര്‍ജി രാത്രി 10.30ന് പരിഗണിക്കും

Published : 7th August 2018 | Posted By: afsal aph


ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ അന്ത്യ വിശ്രമ സ്ഥലത്തെ ചൊല്ലി തര്‍ക്കം. സംസ്‌കാര ചടങ്ങുകള്‍ മറീന ബീച്ചില്‍ നടത്തണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. എന്നാല്‍ ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് രാത്രി 10.30ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം, കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss